രാജ്യം കുഴപ്പത്തിലാണ്, എന്നാലും അതിജീവിക്കും: സുനില്‍ ഗവാസ്‌കര്‍

ഒന്നിച്ചു നിന്നാലേ മാത്രമേ രാഷ്ട്രമെന്ന നിലയില്‍ ഉന്നതിയിലേക്ക് പോകാനാകൂ

രാജ്യം കുഴപ്പത്തിലാണ്, എന്നാലും അതിജീവിക്കും: സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തോട് പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രാജ്യം കുഴപ്പത്തിലാണ് എന്നും അത് അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യം കുഴപ്പത്തിലാണ്. നമ്മളുടെ ചില ചെറുപ്പക്കാര്‍ തെരുവിലാണ്. അവര്‍ ക്ലാസ് മുറികളിലാണ് ഉണ്ടാകേണ്ടിയിരുന്നത്. അവരില്‍ ചിലര്‍ തെരുവില്‍ നിന്ന് ആശുപത്രിയിലുമാണ്' - 26-ാമത് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണ പ്രഭാഷണത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

'അവരില്‍ ഭൂരിപക്ഷവും അവരുടെ കരിയര്‍ കരുപ്പിടിപ്പിക്കാന്‍ ക്ലാസ് റൂമിലാണ്. ഒരു രാഷ്ട്രം എന്ന നിലയില്‍ ഒന്നിച്ചു നിന്നാല്‍ മാത്രമേ നമുക്ക് ഉയരങ്ങളിലേക്ക് പോകാനാകൂ. നമ്മള്‍ എല്ലാവരും ഇന്ത്യക്കാരായിരിക്കുമ്പോള്‍ മാത്രം. ഇതാണ് കളി നമ്മെ പഠിപ്പിച്ചത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒന്നിച്ചു നിന്നാല്‍ നമുക്ക് ജയിക്കാം. മുമ്പും ധാരാളം പ്രതിസന്ധികള്‍ ഇന്ത്യ അതിജീവിച്ചിട്ടുണ്ട്. ഇതും അതിജീവിക്കും. ഒരു ശക്തമായ രാഷ്ട്രമായി കരുത്താര്‍ജ്ജിക്കുകയും ചെയ്യും. ഒന്നിച്ചു നിന്നാലേ മാത്രമേ രാഷ്ട്രമെന്ന നിലയില്‍ ഉന്നതിയിലേക്ക് പോകാനാകൂ' - ഗവാസ്‌കര്‍ വ്യക്തമാക്കി.

Read More >>