മദ്ധ്യനിര ശക്തിപ്പെടുത്തുന്നു; നോര്‍ത്ത് ഈസ്റ്റ് യുവതാരം ബ്ലാസ്‌റ്റേഴ്‌സിലേക്ക്

നേരത്തെ, ജംഷഡ്പൂരിന്റെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ യോസെ ലൂയിസ് എസ്നോസ അറോയോ എന്ന ടിറിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

മദ്ധ്യനിര ശക്തിപ്പെടുത്തുന്നു; നോര്‍ത്ത് ഈസ്റ്റ് യുവതാരം ബ്ലാസ്‌റ്റേഴ്‌സിലേക്ക്

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മദ്ധ്യനിര താരം പ്യൂട്ടിയ എന്നറിയപ്പെടുന്ന ലാല്‍തഥാങ്ക ഖാല്‍റിങ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. മദ്ധ്യനിര താരമാണ് ഈ 21കാരന്‍. 2018-19 സീസണില്‍ ഹൈലാന്‍ഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ പ്യൂട്ടിയ ഈ സീസണില്‍ പരിക്കിനെ തുടര്‍ന്ന് കളത്തിന് പുറത്തായിരുന്നു.

നേരത്തെ ഡി.എസ്.കെ ശിവാജിയന്‍സിനും ഐസ്വാള്‍ എഫ്.സിക്കും വേണ്ടി ഐ ലീഗില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. മിസോറാം പ്രീമിയര്‍ ലീഗില്‍ മികച്ച മിഡ്ഫീല്‍ഡറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ, ജംഷഡ്പൂരിന്റെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ യോസെ ലൂയിസ് എസ്നോസ അറോയോ എന്ന ടിറിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

എസ്വാള്‍ എഫ്.സിയുടെ മുന്‍ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ്, ഇന്ത്യന്‍ ആരോസിന്റെ യുവതാരം പ്രഭ്സുഖന്‍ ഗില്‍ എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കും.

Next Story
Read More >>