മോശം ഫോം: ധോണി ട്വൻറി20 ടീമിൽനിന്ന്​ പുറത്ത്

വിൻഡീസിനെതി​രായ ട്വൻറി20 പരമ്പരയിൽനിന്ന്​ വിരാട്​ കോഹ്​ലിക്ക്​ വിശ്രമം നൽകിയിട്ടുണ്ട്​. പകരം രോഹിത്​ ശർമ ടീമിനെ നയിക്കും. എന്നാൽ ഒാസീസിനെതിരായ ട്വൻറി20 പരമ്പരയിൽ കോഹ്​ലി തിരിച്ചെത്തും. 2019 ലോകകപ്പിന് ശേഷം സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കുന്നത്.

മോശം ഫോം: ധോണി ട്വൻറി20 ടീമിൽനിന്ന്​ പുറത്ത്

മോശം ഫോമിനെ തുടർന്ന് വെസ്റ്റിന്‍ഡീസിനും ആസ്‌ട്രേലിയക്കുമെതിരായ ട്വന്റി20 ടീമില്‍ നിന്നും മഹേന്ദ്ര സിങ് ധോണിയെ ഒഴിവാക്കി. വിക്കറ്റിനുപിറകിൽ മികച്ച പ്രകടനം തുടരു​മ്പോഴും ബാറ്റിങ്ങിൽ താളം കണ്ടെത്താതായതിനെ തുടർന്നാണ് ധോണിയെ ഒഴിവാക്കി 16 അംഗ ട്വൻറി20 ടീമിനെ പ്രഖ്യാപിച്ചത്​. പകരം റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വിൻഡീസിനെതി​രായ ട്വൻറി20 പരമ്പരയിൽനിന്ന്​ വിരാട്​ കോഹ്​ലിക്ക്​ വിശ്രമം നൽകിയിട്ടുണ്ട്​. പകരം രോഹിത്​ ശർമ ടീമിനെ നയിക്കും. എന്നാൽ ഒാസീസിനെതിരായ ട്വൻറി20 പരമ്പരയിൽ കോഹ്​ലി തിരിച്ചെത്തും. 2019 ലോകകപ്പിന് ശേഷം സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കുന്നത്. നിലവില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലടക്കം ധോണി മോശം ഫോം തുടരുന്ന സാഹചര്യമാണുള്ളത്.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍നിന്ന് പുറത്താവും

Read More >>