വെറും പാഴ്ചെലവ്; ഐ.പി.എല്‍ ഉൽഘാടന ചടങ്ങുകള്‍ ബി.സി.സി.ഐ ഒഴിവാക്കുന്നു

2008ല്‍ ആദ്യ ഐ.പി.എല്‍ സീസണ്‍ മുതല്‍ 2018 വരെയുള്ള വര്‍ണാഭമായ ഉൽഘാടനചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. 2019ല്‍ പുല്‍വാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ മാത്രമായിരുന്നു ചടങ്ങുകള്‍ ഉപേക്ഷിച്ചത്.

വെറും പാഴ്ചെലവ്; ഐ.പി.എല്‍ ഉൽഘാടന ചടങ്ങുകള്‍ ബി.സി.സി.ഐ ഒഴിവാക്കുന്നു

ഒരോ ഐ.പി.എല്‍ സീസണുകള്‍ക്ക് മുന്നോടിയായിട്ടുള്ള ഉൽഘാട ചടങ്ങുകള്‍ക്കായി 30 കോടിയോളം രൂപയാണ് ബി.സി.സി.ഐ ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ പാഴ്ചെലവ് ഒഴിവാക്കാനുള്ള ആലോചനയിലാണ് ബി.സി.സി.ഐ.

കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്നാണ് ടെെംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. യോഗത്തിൽ നോബോളിനായി ഒരു പ്രത്യേക അമ്പയർ എന്ന ചർച്ച ഉയർന്നിരുന്നെങ്കിലും തീരുമാനമായില്ല.

ബോളിവുഡ് താരങ്ങളും ഗായകരുമടക്കം പങ്കെടുക്കുന്ന വർണാഭമായ പരിപാടിയിൽ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ താല്‍പ്പര്യമില്ല. ക്രിക്കറ്റ് ബോര്‍ഡ് അതിനായി വലിയ തുകയാണ് അനാവശ്യമായി ചെലവാക്കുന്നതെന്നും ബി.സി.സി.ഐ ഒഫീഷ്യല്‍ പറഞ്ഞു.


Read More >>