ഒന്നാം ഏകദിനം; ഓസീസിനോട് ഇന്ത്യ പൊരുതുന്നു

ഓസ്ട്രേലിക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പൊരുതുന്നു. 237 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 28 ഓവര്‍ പിന്നിടുമ്പോള്‍ 115-4 എന്ന...

ഒന്നാം ഏകദിനം; ഓസീസിനോട് ഇന്ത്യ പൊരുതുന്നു

ഓസ്ട്രേലിക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പൊരുതുന്നു. 237 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 28 ഓവര്‍ പിന്നിടുമ്പോള്‍ 115-4 എന്ന നിലയിലാണ്.

ആദ്യ പന്ത് ഫോര്‍ അടിച്ച് രോഹിത്ത് മികച്ച തുടക്കമിട്ടു. എന്നാല്‍ രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാന്‍ മടങ്ങി. നദാല്‍ കോള്‍ട്ടര്‍ നൈലിന്റെ പന്തില്‍ മാക്‌സ് വെലിന്റെ ക്യാച്ചിലാണ് ധവാന്റെ മടക്കം.

പിന്നീട് വിരാട് കോലിയും രോഹിത്തും ചേര്‍ന്ന് സ്‌കോര്‍ബോഡില്‍ നേരിയ ചലനം സൃഷ്ടിച്ചെങ്കിലും കോലി എല്‍ബിയില്‍ കുടിക്കു ആദം സാംബ കൂട്ടു കെട്ടു പൊളിച്ചു. 45 പന്തില്‍ 44 റണ്‍സാണ് കോലിയുടെ സമ്പാദ്യം. അധിക വൈകാതെ കോള്‍ട്ടര്‍ നൈലിന്റെ സ്‌ളോബോളില്‍ രോഹിത്തും (66 പന്തില്‍ 37) മടങ്ങി. എഡ്ജില്‍ കൊണ്ടുയര്‍ന്ന പന്തിനെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അനായാസം കൈയിലാക്കി. പ്രതീക്ഷയോടെ ക്രീസില്‍ നിന്ന അമ്പാടി റായിഡു ആദം സാംബയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. 19 ബോളില്‍ 13 റണ്‍സെടുത്ത റായിഡുവിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. നിലവില്‍ എം.എസ് ധോണിക്കൊപ്പം കേദാര്‍ ജാദവാണ് ക്രീസില്‍.

ട്രോസ് നേടി ബാറ്റിങിയ ഓസീസിന് കരുത്തായത് ഉസ്മാന്‍ ഖവാജയുടെയും (50) മാക്‌സ് വെല്ലിന്റെയും (40) പ്രകടനമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്ക് വേണ്ടി ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Read More >>