'വൈരം' മറന്ന് ഡിബാലയെ ചുംബിച്ച് ക്രിസ്റ്റ്യാനോ; ആഘോഷം വൈറല്‍

ഡിബാലയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

മിലാന്‍: ഗോളടിക്കുന്നതില്‍ സ്വാര്‍ത്ഥതയ്ക്ക് പേരു കേട്ട കളിക്കാരനാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ. സഹതാരങ്ങള്‍ ഗോളടിക്കുമ്പോള്‍ ക്രിസ്റ്റിയാനോ അധികം സന്തോഷിച്ചു കാണാറില്ല. ആഘോഷവും കുറവ്. എന്നാല്‍ സ്വയം ഗോള്‍ കണ്ടെത്തിയാല്‍ പ്രത്യേക രീതിയില്‍ ആഘോഷിക്കുന്നതും താരത്തിന്റെ രീതിയാണ്. രണ്ടു കൈകളും വീശി നെഞ്ചു വിരിച്ചു കാട്ടുന്ന ആ ശൈലി കളിക്കളത്തില്‍ പലരും അനുകരിക്കുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍മയ്‌ക്കെതിരെ നേടിയ ഗോള്‍ വ്യത്യസ്ത രീതിയിലാണ് താരം ആഘോഷിച്ചത്, സഹതാരം അര്‍ജന്റീനയുടെ പൗളോ ഡിബാലയെ ചുംബിച്ച്. രണ്ടാം ഗോളിന് ശേഷമായിരുന്നു കോര്‍ണര്‍ ഫ്‌ളാഗിന് അടുത്തേക്ക് ചെന്ന് ക്രിസ്റ്റിയാനോ ഡിബാലയെ കെട്ടിപ്പിടിച്ച് 'ചുംബിച്ചത്'. ഡിബാലയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

ക്രിസ്റ്റ്യാനോ വന്നതോടെ ടീമില്‍ തന്റെ നിറം മങ്ങിയെന്ന് വിശ്വസിക്കുന്ന താരമാണ് ഡിബാല. അടുത്ത സീസണില്‍ ഡിബാല ടീം വിടാനും ആലോചിക്കുന്നുണ്ട്. ഏതായാലും ക്രിസ്റ്റിയാനോയുടെ ചുംബനം സാമൂഹിക മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ പങ്കുവച്ചത്.

Read More >>