ഷൂട്ടിങ് ഇടവേളയിലും ക്രിക്കറ്റിനെ കൈവിടാതെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍; കൂടെ ചേർന്ന് അഭിഷേകും വരുണ്‍ ധവാനും

കളിയും ജോലിയും കൂട്ടിച്ചേര്‍ക്കുന്നത് എല്ലായെപ്പോഴും നല്ലതാണെന്ന തലക്കെട്ടോടെയാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഷൂട്ടിങ് ഇടവേളയിലും ക്രിക്കറ്റിനെ കൈവിടാതെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍; കൂടെ ചേർന്ന് അഭിഷേകും വരുണ്‍ ധവാനും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മറ്റ് തിരക്കുകളിലാണെങ്കിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ക്രിക്കറ്റു കളി നിര്‍ത്താന്‍ തയ്യാറായിട്ടില്ല. എത്ര തിരക്കിലാണെങ്കിലും ക്രിക്കറ്റിനായി ചെലവഴിക്കാന്‍ പലപ്പോഴും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഷൂട്ടിങ് ഇടവേളയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും വരുണ്‍ ധവാനും കളിയില്‍ പങ്കുചേരുന്നുണ്ട്. മുംബെെയിലെ സ്റ്റുഡിയോയിലെ പാർക്കിങ് ​ഗ്രൗണ്ടിൽ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനിടയിലാണ് താരങ്ങളുടെ ക്രിക്കറ്റ് കളി നടന്നത്.

കളിയും ജോലിയും കൂട്ടിച്ചേര്‍ക്കുന്നത് എല്ലായെപ്പോഴും നല്ലതാണെന്ന തലക്കെട്ടോടെയാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനോടുള്ള ഐക്യദാർഢ്യവും താരം പങ്കുവെക്കുന്നുണ്ട്. ഷൂട്ടിങിനായാണ് വരുണും അഭിഷേക് ബച്ചനും സ്ഥലത്തെത്തിയിരുന്നത്. സച്ചിനൊപ്പം കളിക്കാനായത് അപ്രതീക്ഷിതമായിരുന്നുവെന്നന് വരുൺ ധവാൻ പ്രതികരിച്ചു.

Next Story
Read More >>