മരിച്ചവരെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ നാട്

മരിച്ചുപോയ ആളുകളെ വിവാഹം ചെയ്യുന്ന ചടങ്ങാണിത്. വെറും ചടങ്ങുമാത്രമല്ല, നിയമപരമായി അംഗീകാരവുമുണ്ടിതിന്. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും പലർക്കുമിത് വൈകാരികമായ സംഗതിയാണ്

മരിച്ചവരെ വിവാഹം   കഴിക്കുന്ന സ്ത്രീകളുടെ നാട്

പാരിസ്: മരിച്ചുപോയാൽ പിന്നെ വിവാഹം ചെയ്യാനാകുമോ? നമ്മുടെ നാട്ടിൽ ആർക്കും തോന്നാവുന്ന സംശയം. പക്ഷെ, ചൈനയിലും ഫ്രാൻസിലും സുഡാനിലുമൊന്നുമുള്ളവർക്ക് ഈ സംശയമുണ്ടാവില്ല. അവിടെ മരണാനന്തര വിവാഹം എന്ന ഒരേർപ്പാടുണ്ട്.

മരിച്ചുപോയ ആളുകളെ വിവാഹം ചെയ്യുന്ന ചടങ്ങാണിത്. വെറും ചടങ്ങുമാത്രമല്ല, നിയമപരമായി അംഗീകാരവുമുണ്ടിതിന്. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും പലർക്കുമിത് വൈകാരികമായ സംഗതിയാണ്. ഒന്നാംലോക മഹായുദ്ധകാലത്ത് മരിച്ച സൈനികരെ ആഴ്ചകൾക്ക് ശേഷം ഫ്രാൻസിലെ യുവതികൾ വിവാഹം കഴിച്ചതാണ് ഇത്തരം വിവാഹങ്ങളുടെ തുടക്കമെന്നും പറഞ്ഞുവരുന്നുണ്ട്. ഫ്രാൻസിൽ നിന്നുതന്നെയുള്ള മറ്റൊരു കഥ ഐറിൻ ജൊദാർദ് എന്ന യുവതിയും ആൻഡ്രു കാപ്ര എന്ന യുവാവും തമ്മിലുള്ള വിവാഹത്തിന്റേതാണ്.

വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് പ്രദേശത്തെ അണക്കെട്ട് പൊട്ടി മരിച്ചവരിൽ ഒരാൾ ആൻഡ്രു ആയിരുന്നു. തനിക്ക് ആൻഡ്രുവിനെ തന്നെ വിവാഹം കഴിക്കണമെന്ന് ഐറിൻ വാശിപിടിച്ചതോടെ സർക്കാരിന് മരണാനന്തരവിവാഹം അംഗീകരിക്കേണ്ടിവന്നു. കർശനമായ വ്യവസ്ഥകൾ ഇത്തരം വിവാഹങ്ങൾക്ക് നിയമം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഫ്രാൻസിൽ പ്രസിഡന്റിനാണ് ഇതുസംബന്ധിച്ച അപേക്ഷകൾ നൽകേണ്ടത്.

Read More >>