ധന്യ സനല്‍ - അഗസ്ത്യാര്‍കൂടം കയറുന്ന ആദ്യ വനിത

4700 പേരാണ് അഗസ്ത്യാർകൂട യാത്രക്ക് അനുമതി തേടിയത്. രജിസ്റ്റർ ചെയ്ത മൂവ്വായിരത്തിലധികം സ്ത്രീകളിൽ നിന്നും 100 പേർക്കാണ് അനുമതി ലഭിച്ചത്. ബോണക്കാട് നിന്ന് 20 കിലോമീറ്റർ അകലെയാണ് അഗസ്ത്യാർകൂടമല. ദിവസവും രാവിലെ എട്ട് മണിക്കാരംഭിക്കുന്ന ട്രക്കിങ് 15 കിലോമീറ്റർ താണ്ടി പ്രധാന ഇടത്താവളമായ അതിരുമലയിൽ അവസാനിക്കും.

ധന്യ സനല്‍ - അഗസ്ത്യാര്‍കൂടം കയറുന്ന ആദ്യ വനിത

തിരുവനന്തപുരം: വർഷങ്ങൾക്കുശേഷം അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിയ ആദ്യസംഘം യാത്ര തുടങ്ങി. നൂറ് പേരടങ്ങുന്ന സംഘം രാവിലെ എട്ടു മണിക്കാണ് യാത്ര തുടങ്ങിയത്. സംഘത്തിൽ ഒരു വനിതയുമുണ്ട്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധ വകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ ധന്യ സനലാണ് ഏറെ കാലത്തിന് ശേഷം അഗസ്ത്യാർ മലകയറുന്ന വനിത. 20 അംഗങ്ങളടങ്ങുന്ന അഞ്ച് സംഘങ്ങളാണ് യാത്ര തിരിച്ചത്. ഇരുപത് പേർക്ക് ഒരു ഗൈഡും കൂടെയുണ്ട്.

ആദിവാസിഗോത്രമഹാസഭ അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകൾ പ്രവേശിച്ചാൽ തടയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യസംഘം കടന്നുപോയപ്പോൾ അവർക്കു മുന്നിൽ പ്രതിഷേധിച്ചില്ലെങ്കിലും അവരുടെ പരമ്പരാഗത ക്ഷേത്രത്തിനു മുന്നിൽ പ്രതിഷേധയജ്ഞം ഇവർ നടത്തുന്നുണ്ട്. തീർത്ഥാടനം നടക്കുന്ന 47 ദിവസവും പ്രതിഷേധ യജ്ഞം തുടരും. മാർച്ച് 4ന് ശിവരാത്രി ദിനത്തിലാണ് അഗസ്ത്യാർകൂട തീർത്ഥാടനം അവസാനിക്കുന്നത്. മാർച്ച് ഒന്നോടെ പൊതുജനങ്ങൾക്കുളള തീർത്ഥാടനം വനം വകുപ്പ് അവസാനിപ്പിക്കും. അഗസ്ത്യാർകൂട മലയുടെ മുകളിൽ അഗസ്ത്യമുനിയുടെ പ്രതിമയുണ്ട്. ഇവിടെ ശിവരാത്രി ദിനത്തിൽ ആദിവാസി മൂപ്പൻ മലകയറി എത്തി പ്രത്യേക പൂജ നടത്തും.

അന്നേ ദിവസം മാത്രമാണ് ആദിവാസികൾ അഗസ്ത്യാർകൂടത്തിന്റെ തുഞ്ചത്ത് എത്തുന്നത്. ഇവിടെ തീർത്ഥാടനത്തിന് എത്തുന്ന മറ്റുളളവർ പൂജ ചെയ്യാൻ പാടില്ല. സ്ത്രീകൾ അ​ഗസ്ത്യാർകൂടത്തിലെക്ക് യാത്ര നടത്താറില്ലെന്ന കാണി വിഭാ​ഗത്തിന്റെ വാദത്തെ തളളി 2012ൽ ഒരു ആദിവാസി സ്ത്രീ ശിവരാത്രി ദിനത്തിലെ പൂജയിൽ പങ്കെടുത്ത ചിത്രം പുറത്തുവന്നിട്ടുണ്ട്.

4700 പേരാണ് അഗസ്ത്യാർകൂട യാത്രക്ക് അനുമതി തേടിയത്. രജിസ്റ്റർ ചെയ്ത മൂവ്വായിരത്തിലധികം സ്ത്രീകളിൽ നിന്നും 100 പേർക്കാണ് അനുമതി ലഭിച്ചത്. ബോണക്കാട് നിന്ന് 20 കിലോമീറ്റർ അകലെയാണ് അഗസ്ത്യാർകൂടമല. ദിവസവും രാവിലെ എട്ട് മണിക്കാരംഭിക്കുന്ന ട്രക്കിങ് 15 കിലോമീറ്റർ താണ്ടി പ്രധാന ഇടത്താവളമായ അതിരുമലയിൽ അവസാനിക്കും.

അതിരുമല വരെയായിരുന്നു നേരത്തെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. അതിരുമലയിൽ നിന്നും മുകളിലോട്ട് ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്രയാണ്. സാഹസിക യാത്ര നടത്തുന്ന സ്ത്രീകളുടെ നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിറക്കിയത്.

Read More >>