ജാതിമത വരമ്പുകൾ ഇല്ല - ഇഫ്താർ നല്‍കി അയോദ്ധ്യയിലെ ക്ഷേത്രം

മൂന്നാം തവണയാണ് ഞങ്ങളിവിടെ നോമ്പ് തുറ ഒരുക്കുന്നത്. ഭാവിയിലും ഇത് തുടരാൻ തന്നെയാണ് തീരുമാനം. എല്ലാ മതക്കാരുടേയും ആഘോഷങ്ങൾ ഇവിടെ ആഘോഷിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം- ക്ഷേത്ര പൂജാരി യുഗൾ കിഷോർ പറയുന്നു.

ജാതിമത വരമ്പുകൾ ഇല്ല - ഇഫ്താർ നല്‍കി അയോദ്ധ്യയിലെ ക്ഷേത്രം

ലഖ്‌നൗ: ജാതിയും മതവും ഒരു അതിർ വരമ്പല്ലെന്ന് തെളിയിച്ച് അയോദ്ധ്യയിലെ ശ്രീ സിതാ റാം ക്ഷേത്രം. കഴിഞ്ഞ ദിവസമാണ് ക്ഷേത്രഭാരവാഹികൾ സമീപത്തെ മുസ്‌ലിംകൾക്ക് ഇഫ്താർ ഒരുക്കിയത്. മതത്തിന്റെ അതിർത്തി നിഷ്പ്രഭമാക്കി രാജ്യത്ത് സാമൂദായിക ഐക്യം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഇഫ്താർ സംഘടിപ്പിച്ചത്.

മൂന്നാം തവണയാണ് ഞങ്ങളിവിടെ നോമ്പ് തുറ ഒരുക്കുന്നത്. ഭാവിയിലും ഇത് തുടരാൻ തന്നെയാണ് തീരുമാനം. എല്ലാ മതക്കാരുടേയും ആഘോഷങ്ങൾ ഇവിടെ ആഘോഷിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം- ക്ഷേത്ര പൂജാരി യുഗൾ കിഷോർ പറയുന്നു.

ഇഫ്താറില്‍ പങ്കെടുത്ത മുസമ്മിൽ ഫൈസൽ പറയുന്നതിങ്ങനെ: നമ്മുടെ സഹോദരന്മാരുടെ ആഘോഷമായ നവരാത്രി ഞാൻ ആഘോഷിക്കാറുണ്ട്.

ഇതിലൊക്കെ എന്തിനാണ് ഒരോരുത്തർ തെറ്റ് കണ്ടെത്തുന്നതെന്ന് മനസ്സിലാവുന്നില്ല. സമുദായങ്ങൾ ഒന്നിക്കരുതെന്ന അജണ്ട ഇവിടെ പലർക്കുമുണ്ട്. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്.

റമദാൻ കഴിഞ്ഞുള്ള പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായെന്നും ക്ഷേത്രഭാരവാഹികൾ സന്തോഷത്തോടെ പറയുന്നു.

Read More >>