ബംഗ്ലാദേശിനെതിരെ ട്വന്റി 20 പരമ്പര; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍, കോലിക്കു വിശ്രമം

പ്രതീക്ഷിക്കപ്പെട്ട പോലെ നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു

ബംഗ്ലാദേശിനെതിരെ ട്വന്റി 20 പരമ്പര; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍, കോലിക്കു വിശ്രമം

മുംബൈ: ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മികച്ച ഫോമില്‍ തുടരുന്ന മലയാളി താരം സഞ്ജു സാംസണിനെ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തി. പ്രതീക്ഷിക്കപ്പെട്ട പോലെ നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. അതേസമയം, ടെസ്റ്റില്‍ കോലി തിരിച്ചെത്തും.

ട്വിന്റി 20യില്‍ രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. ശിഖര്‍ധവാന്‍, കെ.എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ക്ക് പുറമേ, ടീമില്‍ നിറയെ യുവതാരങ്ങളാണ്.

റിഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ശിവം ദുബെ, രാഹുല്‍ ചഹര്‍ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.

ട്വന്റി 20 ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യെ, യുസ്‌വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, ഖലീല്‍ അഹ്മദ്, ശിവം ദുബെ, ശ്രാദ്ധുല്‍ താക്കൂര്‍.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമത വിഹാരി, സാഹ (വിക്കറ്റ്കീപ്പര്‍), ആര്‍. ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്.

സമീപകാലത്തെ മികച്ച ഫോമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി കുറിച്ച താരത്തിന് വേണ്ടി ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

നവംബര്‍ 11 മുതലാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്നു ട്വിന്റി 20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക.

Next Story
Read More >>