പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന് സ്മൃതി ഇറാനി- ചിരിപ്പിച്ച് കൊല്ലല്ലേ എന്ന് ട്വിറ്റര്‍ സമൂഹം

ചിരിക്കരുത്, സ്മൃതി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മുഈന്‍ അലി എന്നയാളുടെ കമന്റ്

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന് സ്മൃതി ഇറാനി- ചിരിപ്പിച്ച് കൊല്ലല്ലേ എന്ന് ട്വിറ്റര്‍ സമൂഹം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനാണെന്ന മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശം ട്വിറ്ററില്‍ വീണ്ടും വൈറല്‍. രാജ്യത്തിന്റെ സമ്പദ് രംഗം ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് സാമൂഹിക മാദ്ധ്യമങ്ങള്‍ സ്മൃതിയെ 'അലക്കുന്നത്'.

2015 മെയ് 29നായിരുന്നു സ്മൃതിയുടെ പ്രസ്താവന. 'മോദിജി ഒരു മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. രാജ്യത്തിന്റെ സമ്പദ് രംഗത്തിന് ക്രിയാത്മകമായ ദിശ കാണിക്കാന്‍ അദ്ദേഹത്തിനായി. നേരത്തെ നമ്മുടെ വന്‍കിട സാമ്പത്തിക ശാസ്ത്രജ്ഞര്‍ പരാജയപ്പെട്ടിടത്താണിത്' - എന്നായിരുന്നു സ്മൃതിയുടെ വാക്കുകള്‍.

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍സിങില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മണിക്കൂര്‍ ക്ലാസ് കേള്‍ക്കണം രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയോട് ആയിരുന്നു സ്മൃതിയുടെ പ്രതികരണം.

ഒരു മോശവും പറയാതെ കമന്റ് ചെയ്യൂ എന്നായിരുന്നു ഇതോട് ഇന്ദ്രദീപ് ഖാന്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ അഭ്യര്‍ത്ഥന.

ചിരിക്കരുത്, സ്മൃതി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മുഈന്‍ അലി എന്നയാളുടെ കമന്റ്. ഭയങ്കര തമാശക്കാരിയാണ് സ്മൃതി എന്ന് റോള്‍ഫ് റിപ്പബ്ലിക് എന്ന ട്വിറ്റര്‍ ഹാന്‍ഡ്ല്‍ കുറിച്ചു.

Read More >>