ഇന്ന്, ബ്രാഡ്മാന്‍ ക്രീസില്‍ നിന്ന് തിരിച്ചുകയറിയ ദിനം; സചിന്‍ അവതരിച്ചതിന്റെയും

ടെസ്റ്റില്‍ ഇതുവരെ 51 സെഞ്ച്വറികളാണ് സചിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 49 ഉം. 2013ല്‍ വിരമിക്കുന്നതു വരെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി താരം 34000 ത്തിലേറെ റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്.

ഇന്ന്, ബ്രാഡ്മാന്‍ ക്രീസില്‍ നിന്ന് തിരിച്ചുകയറിയ ദിനം; സചിന്‍ അവതരിച്ചതിന്റെയും

മുംബൈ: ഓഗസ്റ്റ് 14. ക്രിക്കറ്റ് ലോകത്ത് ഈ ദിനത്തിന് അപൂര്‍വ്വമായ ഒരു റെക്കോര്‍ഡുണ്ട്. ആരാലും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ്. ഈ ദിവസമാണ് ക്രിക്കറ്റിലെ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ ക്രീസില്‍ നിന്ന് വിട പറഞ്ഞത്. ഇതേ ദിനമാണ് മറ്റൊരു ഇതിഹാസം, സചിന്‍ ടെണ്ടുക്കര്‍ ക്രീസില്‍ തന്റെ ആദ്യ സെഞ്ച്വറി തികച്ചത്.

1948 ഓഗസ്റ്റ് 14നായിരുന്നു ബ്രാഡ്മാന്‍ തന്റെ അവസാന കളിയില്‍ പൂജ്യത്തിന് പുറത്തായത്. പൂജ്യത്തിന് പുറത്തായതോടെ, നൂറ് ആകേണ്ടിയിരുന്ന ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി 99.94ല്‍ അവസാനിച്ചു. 1990 ഓഗസ്റ്റ് 14നാണ് 17കാരനായ ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദൈവം' തന്റെ ആദ്യ സെഞ്ച്വറി നേടിയത്.

ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു സചിന്റെ അവിസ്മരണീയ ഇന്നിങ്‌സ്. 189 പന്തില്‍ നിന്ന് 119 റണ്‍സായിരുന്നു സചിന്റെ സമ്പാദ്യം. 17 വര്‍ഷവും 112 ദിവസവും പ്രായമായ ആ കൊച്ചു കളിക്കാരന്റെ ഇന്നിങ്‌സിനെ ഓസീസ് ക്രിക്കറ്ററും കമന്റേറ്ററുമായ റിച്ചി ബെനൗഡ് വിശേഷിപ്പിച്ചത് ഇങ്ങനെ;

' 'There it is,test match hundred for Tendulkar aged 17yrs & 112days. One Of the youngest ever to get a test match hundred. An innings of skill,temperament & delightful straight drive'

ടെസ്റ്റില്‍ ഇതുവരെ 51 സെഞ്ച്വറികളാണ് സചിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 49 ഉം. 2013ല്‍ വിരമിക്കുന്നതു വരെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി താരം 34000 ത്തിലേറെ റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്.

1948ലെ ആഷസ് പരമ്പരയില്‍ അഞ്ചാം മത്സരമായിരുന്നു ബ്രാഡ്മാന്റെ അവസാന മാച്ച്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ 149 റണ്‍സിന് ഓസീസ് പരാജയപ്പെടുത്തി. മത്സരത്തില്‍ നാലു റണ്‍സെങ്കിലും നേടിയിരുന്നെങ്കില്‍ നൂറ് ആകുമായിരുന്നു ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്റെ ബാറ്റിങ് ശരാശരി.

Read More >>