എറണാകുളത്ത് വന്‍ തീപിടിത്തം

രാവിലെ പത്ത് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. കടുത്ത പുക ഉയരുന്നതു കണ്ടയുടൻ നാട്ടുകാരും സമീപത്തെ ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും അഗ്നിശമന സേനയിൽ വിവരം നല്കുകയും തീയണക്കാൻ രംഗത്തെത്തുകയുമായിരുന്നു. കേരള ഫയർഫോഴ്‌സിന്റെ കടവന്ത്ര, ഗാന്ധിനഗർ യൂണിറ്റുകൾ, ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് വെണ്ടുരുത്തി, നേവി ഫയർഫോഴ്‌സ് തുടങ്ങിയവയാണ് തീ അണക്കാൻ രംഗത്തുണ്ടായത്.

എറണാകുളത്ത് വന്‍ തീപിടിത്തംബ്രോഡ‍് വേയിലുണ്ടായ തീ പിടിത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കുന്നു

കൊച്ചി: എറണാകുളം ബ്രോഡ്‌വേയിൽ കടകൾക്ക് തീ പിടിച്ചു. അടുത്തടുത്ത് കടകളുള്ള ബ്രോഡ്‌വേയിൽ പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കാനായത് വലിയ ദുരന്തത്തിൽ നിന്നും നഗരത്തെ രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഓടും ഷീറ്റും മേഞ്ഞ കെട്ടിടങ്ങളിലാണ് തീ പിടിത്തമുണ്ടായത്. തുണി മൊത്ത വിതരണക്കാരായ ഭദ്ര ടെക്സ്റ്റയിൽസ്, നൂൽ വിൽപ്പന നടത്തുന്ന കെ.സി പപ്പു ആന്റ് സൺസ്, കലൂർ മെറ്റൽസ്, സി.കെ ശങ്കുണ്ണി നായർ എന്നീ സ്ഥാപനങ്ങളിലാണ് തീ പിടിത്തമുണ്ടായത്. പതിനഞ്ചോളം അഗ്നിശമന യൂണിറ്റുകളും പൊലീസും നാട്ടുകാരും ഒന്നേമുക്കാൽ മണിക്കൂറോളം കഠിന പരിശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കടകളുടെ മുകൾ നിലയിലാണ് തീ പിടിത്തം കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. താഴെ നിലയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ഭദ്രാ ടെക്സ്റ്റയിൽസിലും ത്രാസും മറ്റും വിൽപ്പന നടത്തുന്ന കലൂർ മെറ്റൽസിലുമാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. സമീപത്തെ കെ.ബി ഗാർമെന്റ്‌സിന്റെ ആറു നിലകളുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ സഹായിച്ചു.

രാവിലെ പത്ത് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. കടുത്ത പുക ഉയരുന്നതു കണ്ടയുടൻ നാട്ടുകാരും സമീപത്തെ ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും അഗ്നിശമന സേനയിൽ വിവരം നല്കുകയും തീയണക്കാൻ രംഗത്തെത്തുകയുമായിരുന്നു. കേരള ഫയർഫോഴ്‌സിന്റെ കടവന്ത്ര, ഗാന്ധിനഗർ യൂണിറ്റുകൾ, ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് വെണ്ടുരുത്തി, നേവി ഫയർഫോഴ്‌സ് തുടങ്ങിയവയാണ് തീ അണക്കാൻ രംഗത്തുണ്ടായത്.

സിറ്റി പൊലീസ് കമ്മീഷണർ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് അധികാരികളും മേയർ സൗമിനി ജയൻ തുടങ്ങിയവർ സ്ഥലത്തെത്തി.

തീ പിടിത്തത്തെ തുടർന്ന് എറണാകുളത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത തടസ്സമുണ്ടായി. അഗ്നിശമന യൂണിറ്റുകൾക്കു കടന്നു പോകാനായി നിരവധി വഴികൾ പെട്ടെന്ന് തയ്യാറാക്കിയത് വലിയ ഗതാഗതക്കുരുക്കിന് കാരണമായെങ്കിലും രണ്ടു മണിക്കൂറിന് ശേഷം ഗതാഗതം സാധാരണ നിലയിലാക്കി.

Next Story
Read More >>