ഷീലാ ദീക്ഷിതിന് യമുനാ തീരത്ത് അന്ത്യനിദ്ര

3.45 ന് ഡല്‍ഹിയില്‍ യമുനാ തീരത്തെ നിഗം ബോധ് ഘട്ടില്‍ സര്‍ക്കാരിന്റെ പൂര്‍ണ ബഹുമതിയോടെയായിരുന്നു സംസ്‌കാരം.

ഷീലാ ദീക്ഷിതിന് യമുനാ തീരത്ത് അന്ത്യനിദ്ര

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിദിനെ സംസ്‌കരിച്ചു. വൈകുന്നേരം 3.45 ന് ഡല്‍ഹിയില്‍ യമുനാ തീരത്തെ നിഗം ബോധ് ഘട്ടില്‍ സര്‍ക്കാരിന്റെ പൂര്‍ണ ബഹുമതിയോടെയായിരുന്നു സംസ്‌കാരം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സംസ്‌കാരച്ചടങ്ങുകളില്‍ നിരവധി രാഷ്ട്രീയ നേതൃങ്ങള്‍ പങ്കെടുത്തു. യുപിഎ ചെയര്‍പേഴ്‌സന്‍ സോണിയാ ഗാന്ധി, പ്രിയങ്കാ വദ്ര, കേന്ദ്ര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിദ് കെജ്രിവാള്‍, ഡെപ്യൂട്ടി മുഖ്യമന്ത്രി മനിഷ സിസോദിയ, ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജയിന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, സുഷമ സ്വരാജ് തുടങ്ങിയവര്‍ ഷീലയുടെ വീട് സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്ന് കാലത്തു തന്നെ അന്തരിച്ച നേതാവിന്റെ മൃതദേഹം എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. മന്‍മോഹന്‍ സിങ്, അശോക് ഖലോട്ട്, കമല്‍നാഥ് തുടങ്ങിയവര്‍ എഐസിസി ആസ്ഥാനത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മുന്‍ കേന്ദ്രമന്ത്രി വിജയ് ഗോയല്‍, ഡല്‍ഹി ബിജെപി നേതാവ് മനോജ് തിവാരി തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.Read More >>