നെറ്റ്ഫ്ലിക്സിനും സെന്‍സര്‍ഷിപ്പുമായി കേന്ദ്രം

നിലവിൽ നെറ്റ്ഫ്‌ലിക്‌സിലും മറ്റ് സമാന പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കുന്ന സിനിമകൾ സെൻസർ ചെയ്യാറില്ല.

നെറ്റ്ഫ്ലിക്സിനും സെന്‍സര്‍ഷിപ്പുമായി കേന്ദ്രം

നെറ്റ്ഫ്‌ലിക്‌സും സമാനമായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സിനിമകൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇക്കാര്യം ചർച്ച ചെയ്യുമെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചതിനുശേഷം ഉടൻ സർക്കാർ തീരുമാനമെടുക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്ക്കർ അറിയിച്ചു. നിലവിൽ നെറ്റ്ഫ്‌ലിക്‌സിലും മറ്റ് സമാന പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കുന്ന സിനിമകൾ സെൻസർ ചെയ്യാറില്ല.

ഓൺലൈൻ സിനിമകൾക്കും ഷോകൾക്കും രാജ്യത്ത് സെൻസർഷിപ്പ് ഇല്ലെങ്കിലും ഈ മേഖലയിലെ ചില പ്രമുഖ സേവനദാതാക്കൾ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അംഗീകാരമുള്ള സിനിമകൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്.

Read More >>