കോപ്പയിലെ കിരീടം: വിധിയറിയാന്‍ മണിക്കൂറുകള്‍

എട്ട് തവണ കോപ്പ കിരീടം നേടിയ ടീമാണ് ബ്രസീൽ. രണ്ടുതവണയാണ് പെറുവിനെ ഭാഗ്യം തുണച്ചത്.

കോപ്പയിലെ കിരീടം: വിധിയറിയാന്‍ മണിക്കൂറുകള്‍

കോപ്പ അമേരിക്ക ഫൈനലിന് മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം നാളെ രാത്രി കഴിഞ്ഞ് 1.30ന് ലാറ്റിനമേരിക്കൻ ഫുട്ബോളിലെ വിഖ്യാത വേദിയായ മാരക്കാനയിൽ ബ്രസീൽ പെറുവിനോട് ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻമാരായ ചിലിയെ തകർത്താണ് പെറു ഫൈനലിലെത്തിയത്. ചിരവൈരികളായ അർജന്റീനയെ തകർത്താണ് ബ്രസീൽ സെമി കടന്നത്.

ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രിക്ക് ശേഷം 12.30ന് നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ അർജന്റീന ചിലിയെ നേരിടും. എട്ട് തവണ കോപ്പ കിരീടം നേടിയ ടീമാണ് ബ്രസീൽ. 20തവണ ഫൈനലിലെത്തി. രണ്ടുതവണയാണ് പെറു കോപ്പ ഫൈനൽ കണ്ടത്. രണ്ടു തവണയും വിജയിക്കുകയും ചെയ്തു.

Read More >>