സാമ്പത്തിക വളർച്ച ഉയർത്തൽ സർക്കാരിന്റെ മുഖ്യ അജണ്ടയെന്ന് നിര്‍മലാ സീതാരാമന്‍

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉയർത്തുകയാണ് മോദി സർക്കാരിന്റെ പ്രധാന അജണ്ട, ഇതിനായി വലിയ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും മൊത്ത ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) വളർച്ച മുന്നേറുമെന്നും നിർമലാ സീതാരാമൻ

സാമ്പത്തിക വളർച്ച ഉയർത്തൽ സർക്കാരിന്റെ മുഖ്യ അജണ്ടയെന്ന് നിര്‍മലാ സീതാരാമന്‍

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുകയാണെന്നും നോട്ടു നിരോധനം ഇന്ത്യൻ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യ സഭയിൽ ചോദ്യോത്തര വേളയിലായിരുന്നു നിർമലയുടെ പ്രഖ്യാപനം. നിർമ്മാണ മേഖലയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും അത് നോട്ടു നിരോധനത്തിന്റെ ഭാഗമല്ലെന്നും അവർ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉയർത്തുകയാണ് മോദി സർക്കാരിന്റെ പ്രധാന അജണ്ട, ഇതിനായി വലിയ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും മൊത്ത ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) വളർച്ച മുന്നേറുമെന്നും നിർമല വ്യക്തമാക്കി. കാർഷിക അനുബന്ധ മേഖല, വ്യാപാരം, ഹോട്ടൽ, ഗതാഗതം, സംഭരണം, ആശയവിനിമയം,പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ, പൊതുനിർവ്വഹണം, പ്രതിരോധം എന്നി മേഖലയിലെ വളർച്ചയുടെ അടിസ്ഥാനത്തിലാണ് 2018-19 വളർച്ചയിൽ മിതത്വമുണ്ടായതെന്നും അവർ പറഞ്ഞു.

കാർഷിക മേഖലയിലെയും റിയൽ എസ്റ്റേറ്റ് മറ്റു പ്രൊഫഷണൽ സേവനങ്ങളുടേയും പ്രതിസന്ധികൾ വളർച്ചാ നിരക്കിനെ ബാധിച്ചു. നിർമ്മാണ മേഖലയിൽ നേരിയ ഇടിവുണ്ടായി എന്നാൽ ഇത് നോട്ടു നിരോധനത്തിന്റെ കാരണമായി സംഭവിച്ചതല്ലെന്നും നിർമല പറഞ്ഞു.

Read More >>