വിദേശത്തെ ഇടപാട് വിവരം ഇവിട തന്നെ സൂക്ഷിക്കണം: ആർ.ബി.ഐ

2018 ഏപ്രിലിലാണ് ഇടപാട് വിവരങ്ങൾ രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന നിർദ്ദേശം ആർ.ബി.ഐ പുറത്തിറക്കിയത്. ഇത് നടപ്പാക്കുന്നതിനായി ആറുമാസത്തെ കാലാവധിയും കമ്പനികൾക്ക് നൽകിയിരുന്നു.

വിദേശത്തെ ഇടപാട് വിവരം ഇവിട തന്നെ സൂക്ഷിക്കണം: ആർ.ബി.ഐ

പണമിടപാട് വിവരങ്ങൾ രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കണമെന്ന് വിശദമാക്കി റിസർവ് ബാങ്ക്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച നിലപാട് ആർ.ബി.ഐ വീണ്ടും വ്യക്തമാക്കിയത്. വിദേശത്ത് നടന്ന നടപടികളുടെ വിവരം ഇടപാട് നടന്ന് 24 മണിക്കുറിനകം രാജ്യത്തേക്ക് കൊണ്ടുവരണമെന്ന് ആർ.ബി.ഐ പറയുന്നു. എല്ലാ ഇടപാട് വിവരങ്ങളും ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം. വിവരം എൻഡ് ടു എൻഡ് ആയിരിക്കണം.

ട്രാൻസാക്ഷൻ സംബന്ധിച്ച് വിശദാംശങ്ങളും പേമെന്റ് സന്ദേശത്തിന്റെ ഭാഗമായി ശേഖരിക്കുന്ന എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഉപഭോക്താവിന്റെ പേര്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പാൻ, പേമെന്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും, ഒ.ടി.പി, പിൻ, ഇടപാട് നടക്കുന്ന സ്ഥലം എന്നിവ ഇതിൽ ഉൾപ്പെടുത്തണം. വിദേശത്ത് പ്രോസസിങ് നടക്കുന്നുണ്ടെങ്കിൽ, വിദേശത്തുള്ള സിസ്റ്റത്തിൽ നിന്നും വിവരങ്ങൾ ഇല്ലാതാക്കുകയും ഒരു പ്രവർത്തി ദിനത്തിനുള്ളിലോ ഇടപാട് നടന്ന് 24 മണിക്കുറിനകമോ വിവരങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തിക്കണം.

2018 ഏപ്രിലിലാണ് ഇടപാട് വിവരങ്ങൾ രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന നിർദ്ദേശം ആർ.ബി.ഐ പുറത്തിറക്കിയത്. ഇത് നടപ്പാക്കുന്നതിനായി ആറുമാസത്തെ കാലാവധിയും കമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ മാസ്റ്റർ കാർഡ് പോലുള്ള ചില വിദേശ സ്ഥാപനങ്ങൾക്ക് അതിനു സാധിച്ചിരുന്നില്ല.

Read More >>