അസമില്‍ ദേശീയ പൗരത്വ റജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരുടെ പ്രത്യേക ലിസ്റ്റ് ഇന്ന് പുറത്തുവിടും. സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം

ലിസ്റ്റ് പുറത്തുവരുന്നതോടെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ട്. അതിനെ മറികടക്കുന്നതിനായാണ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അസമില്‍ ദേശീയ പൗരത്വ റജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരുടെ പ്രത്യേക ലിസ്റ്റ് ഇന്ന് പുറത്തുവിടും. സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം

ദേശീയ പൗരത്വ ലിസ്റ്റില്‍ ഇടംപിടിക്കാത്തവരുടെ പ്രത്യേക ലിസ്റ്റ് ഇന്നു പുറത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം. 20 പോയിന്റുകള്‍ അടങ്ങുന്ന മാര്‍ഗനിര്‍ദ്ദേശമാണ് ദേശീയ പൗരത്വ റജിസ്റ്റര്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രദീക് ഹജെല പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ജനസേവാ കേന്ദ്രങ്ങളില്‍ ഇന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.

ലിസ്റ്റ് പുറത്തുവരുന്നതോടെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ട്. അതിനെ മറികടക്കുന്നതിനായാണ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതുവരെ ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ പുതിയ ലിസ്റ്റില്‍ പരിഹരിക്കാനിടയില്ലെന്നാണ് ലഭിക്കുന്ന വിവരം. അത് ജൂലൈ 31 നു പുറത്തുവരുന്ന അവസാന ലിസ്റ്റിലേ ഉണ്ടായിരിക്കുകയുളളൂ.

അതേസമയം ഈ ലിസ്റ്റില്‍ നിന്ന് പുറത്തുപോകുന്നവര്‍ കൂടുതല്‍ വൈകാരികമായി പ്രതികരിക്കാന്‍ സാധ്യതയും സര്‍ക്കാര്‍ കാണുന്നുണ്ട്. കാരണം അവസാന നിമിഷത്തില്‍ പുറത്തുപോകുന്നവരുടെ പ്രശ്‌നപരിഹാരം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. ഓരോരുത്തരും പുറത്തുപോകുന്നതിന് കാരണം അവരെ പ്രത്യേക നോട്ടീസ് വഴി അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

എപ്പോള്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാം. ലിസ്റ്റില്‍ പേരില്ലാത്തവരുടെ കാര്യം എങ്ങനെ കൈകാര്യം ചെയ്യാം. ഏതൊക്കെ കാര്യങ്ങള്‍ പൗരന്മാരെ അറിയിക്കണം തുടങ്ങി വിവിധ വിഷയങ്ങളാണ് ഗൈഡ്‌ലൈനിലുള്ളത്.

പൗരത്വ റജിസ്റ്ററില്‍ നിന്ന് പുറത്തുപോകുമെന്ന സൂചനയെ തുടര്‍ന്ന് അസമില്‍ ഇതുവരെ 51 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ അവസാനത്തെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്.

Read More >>