ത്രിണമൂല്‍ സര്‍ക്കാരിന്റെ കൈക്കൂലി സംസ്‌കാരത്തിനെതിരേ ഗാനവുമായി പോപ് ഗായകന്‍ നചികേത

ഇടതുപക്ഷത്തെ തോല്‍പ്പിച്ച 2011 തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് പിന്തുണയുമായി വന്ന കലാകാരന്മാരില്‍ മുന്നിലുണ്ടായിരുന്ന ആളാണ് നചികേത.

ത്രിണമൂല്‍ സര്‍ക്കാരിന്റെ കൈക്കൂലി സംസ്‌കാരത്തിനെതിരേ ഗാനവുമായി പോപ് ഗായകന്‍ നചികേത

ത്രിണമൂല്‍ സര്‍ക്കാരും ത്രിണമൂല്‍ പാര്‍ട്ടി അംഗങ്ങളും രഹസ്യമായി നടപ്പാക്കുന്ന കൈക്കൂലി സംസ്‌കാരത്തിനെതിരേ പോപ് ഗായകന്റെ പരസ്യ പ്രതിഷേധം. കട്ട് മണി എന്ന പേരില്‍ (ബംഗാളിയില്‍ ടാക്ക കാത്ത) അറിയപ്പെടുന്ന കൈക്കൂലി സംസ്‌ക്കാരത്തിനെതിരേയാണ് പോപ്പ് ഗായകന്‍ നചികേത് ഗാനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പാര്‍ട്ടി നേതാക്കളും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന കൈക്കൂലിയായ 'കട്ട് മണി' നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഈടാക്കിയ പണം തിരികെക്കൊടുക്കാനും അവര്‍ നിര്‍ദ്ദേശിച്ചു.

കട്ട് മണി സംസ്‌കാരത്തെ പരിഹസിച്ചുകൊണ്ട് നചികേത എഴുതി ആലപിച്ച ഗാനം കേന്ദ്രമന്ത്രി ബബുള്‍ സുപ്രിയോ ട്വിറ്ററില്‍ പങ്കുവച്ചതോടെയസോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

കട്ട് മണി വാങ്ങുന്നവര്‍ ജനങ്ങളുടെ കോപത്തിനിരയാവുമെന്നും ഇതുവരെ മിണ്ടാതിരുന്ന അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നുണ്ടെന്നും ഗാനം പറയുന്നു. ഏതെങ്കിലും പാര്‍ട്ടിയെ പേരെടുത്ത്് പറയാത്ത ഗാനം പക്ഷേ, ദീദി പരാമര്‍ശിക്കുന്നുണ്ട്. മമതാ ബാനര്‍ജി ബംഗാളില്‍ ദീദി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ത്രിണമൂല്‍ കോണ്‍ഗ്രസ് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങൡലൊന്നാണ് കൈക്കൂലി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നിലും ഇത് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇടതുപക്ഷത്തെ തോല്‍പ്പിച്ച 2011 തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് പിന്തുണയുമായി വന്ന കലാകാരന്മാരില്‍ മുന്നിലുണ്ടായിരുന്ന ആളാണ് നചികേത.Read More >>