എയര്‍ ഇന്ത്യ വില്പനയ്ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം

മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം എയർ ഇന്ത്യയിലെ 76 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ കഴിഞ്ഞ വർഷം ബിഡ്ഡുകൾ ക്ഷണിച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല.

എയര്‍ ഇന്ത്യ വില്പനയ്ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം

എയർ ഇന്ത്യ വില്പനയ്ക്കായി ക്രൂഡ് ഓയിൽ വില, വിനിമയ നിരക്ക് എന്നിവ ഉൾപ്പെടുത്തി പുതിയ നിർദ്ദേശവുമായി ധനമന്ത്രാലയം. എയർ ഇന്ത്യ സ്പെസിഫിക് ആൾട്ടർനേറ്റീവ് മെക്കാനിസത്തിന് (ഐസാം) മുന്നിൽ അവതരിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ എയർ ഇന്ത്യയിൽ 100 ശതമാനം അല്ലെങ്കിൽ 76 ശതമാനം സർക്കാർ ഓഹരികൾ വിൽക്കാനുള്ള ഓപ്ഷനും ഉൾപ്പെടുത്തുണ്ട്. മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം എയർ ഇന്ത്യയിലെ 76 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ കഴിഞ്ഞ വർഷം ബിഡ്ഡുകൾ ക്ഷണിച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല.

2018-19 ലെ അക്കൗണ്ടുകൾ ജൂൺ 30 നകം അന്തിമമാക്കാൻ സർക്കാർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ൽ എയർ ഇന്ത്യയിൽ 76 ശതമാനം വിൽക്കാൻ ഐസാം നേരത്തെ തീരുമാനിച്ചിരുന്നു.

Read More >>