മലിനീകരണത്തിന് ഉത്തരവാദികള്‍ ഇന്ത്യയും ചൈനയും റഷ്യയുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ബ്രിട്ടനിലേക്ക് നടത്തിയ യാത്രയുടെ അവസാന ദിവസമായ ബുധനാഴ്ച എലിസബത്ത് രാജ്ഞി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സ്ലര്‍ എയ്ഞ്ചല മര്‍ക്കെല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ത്രുദെയൊ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മലിനീകരണത്തിന് ഉത്തരവാദികള്‍ ഇന്ത്യയും ചൈനയും റഷ്യയുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ആഗോളതലത്തിലുള്ള അന്തരീക്ഷ മലിനീകരണത്തിന് അടിസ്ഥാന കാരണം ഇന്ത്യയും ചൈനയും റഷ്യയും അടങ്ങുന്ന ഏതാനും രാജ്യങ്ങളാണെന്ന് ഡൊണാല്‍ഡ് ട്രംപ്. അമേരിക്ക മലിനീകരണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന രാജ്യമാണ്. അവിടെ വായുവും ജലവും അന്തരീക്ഷവും സ്ഫടികം പോലെ തെളിഞ്ഞതാണ്- ബ്രിട്ടനിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ട്രംപ് പറഞ്ഞു. താന്‍ പേരെടുത്തു പറയുന്നില്ല, എങ്കിലും ഈ രാജ്യങ്ങളിലെ ചില നഗരങ്ങളിലേക്ക് പോകാനാവില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ആ രാജ്യങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്നും കുറ്റപ്പെടുത്തി.

ബ്രിട്ടനിലേക്ക് നടത്തിയ യാത്രയുടെ അവസാന ദിവസമായ ബുധനാഴ്ച എലിസബത്ത് രാജ്ഞി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സ്ലര്‍ എയ്ഞ്ചല മര്‍ക്കെല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ത്രുദെയൊ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം. 1944 ലെ ജര്‍മ്മന്‍ നാസി സേനക്കെതിരേ നടത്തിയ ആക്രമണത്തിന്റെ സ്മരണ പുതുക്കാനാണ് ലോകനേതാക്കള്‍ ബ്രിട്ടനില്‍ ഒത്തുകൂടിയത്.

പ്രിന്‍സ് രാജകുമാരനുമായി നടത്തിയ ചര്‍ച്ചയില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഏറെ സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും താന്‍ അംഗീകരിക്കുന്നില്ലെങ്കിലും കാലാസ്ഥയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന കാര്യം കണക്കിലെടുക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഒരു കെട്ടുകഥയാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുനൂറ്റ് അമ്പതോളം കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഒപ്പിട്ട കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്ക്ക കൈമാറിയിരുന്നു.


കാലാവസ്ഥാവ്യതിയാനം കെട്ടുകഥയാണെന്ന ന്യായത്തില്‍ പാരീസ് കാലാവസ്ഥാവ്യതിയാന കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയിരുന്നു.
Read More >>