യുവാക്കള്‍ക്ക് പ്രവേശനമില്ല, വൃദ്ധന്‍മാര്‍ക്ക് മാത്രമായൊരിടം

65 വയസിനു മേൽ പ്രായമുള്ളവരാണ് ഇവിടെ സ്ഥാപനങ്ങൾ നടത്തുന്നത്. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സകലതും ഇവിടെ കിട്ടും .

യുവാക്കള്‍ക്ക് പ്രവേശനമില്ല, വൃദ്ധന്‍മാര്‍ക്ക് മാത്രമായൊരിടം

ടോക്കിയോ: വിശ്വസിച്ചാലും ഇല്ലെങ്കിലും വയസ്സന്മാർക്കുവേണ്ടി വയസ്സന്മാർ നടത്തുന്ന സ്ഥാപനങ്ങളുടെ ഒരു സ്ട്രീറ്റ് ഉണ്ട്. ജപ്പാനിലെ തലസ്ഥാനനഗരമായ ടോക്കിയോവിൽ. വില്പനക്കാര്‍ അപ്പൂപ്പന്മാരും അമ്മൂമമാരും മാത്രം. 65 വയസിനു മേൽ പ്രായമുള്ളവരാണ് ഇവിടെ സ്ഥാപനങ്ങൾ നടത്തുന്നത്. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സകലതും ഇവിടെ കിട്ടും .

സുഖമോ ജിസോ ഡോൺ (Sugamo Jizo dori' )എന്നാണു ഈ ഷോപ്പിങ് സ്ട്രീറ്റിന്റെ പേര്. ലോകത്ത് ഏറ്റവും കൂടുതൽ പ്രായമുള്ളവർ ജീവിക്കുന്നത് ജപ്പാനിലാണ്. മറ്റൊരിടത്തുമില്ലാത്ത പരിഗണനയും പ്രായമായവർക്ക് ഇവിടെ ലഭിക്കുന്നു. പലവ്യഞ്ജനക്കടകളും തുണിക്കടകളും മരുന്ന് കടകളും ബാർബർ ഷോപ്പുകളും എന്തിനു മസാജ് പാർലർ വരെ വയസ്സർക്കായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പോരാതെ പ്രായമായവർക്കുമാത്രമുള്ള വലിയ അക്ഷരങ്ങളും അക്കങ്ങളും ഉള്ള ഫോണുകളും കംപ്യൂട്ടറുകളും മറ്റു ഇലട്രോണിക്ക് ഉപകരണങ്ങളും ഇവിടെക്കിട്ടും ....!

വയസായവർ അവർക്കുവേണ്ടി ഉണ്ടാക്കുന്ന ഭക്ഷണ ശാലകളാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. മറ്റൊരു കാര്യം യുവാക്കൾക്ക് പ്രവേശനമില്ലെന്നതാണ്. യുവാക്കൾക്ക് അമ്മൂമ്മമാരോ അപ്പൂപ്പന്മാരോ ഉണ്ടെങ്കിൽ രക്ഷപ്പെട്ടു, അവർക്കായി കൂട്ടു പോയി അവിടെ ആസ്വാദിക്കാമെന്നു മാത്രം.

Read More >>