കുഴപ്പക്കാരനെങ്കില്‍ ആനയെ എഴുന്നള്ളിക്കരുത്: ജി.സുധാകരന്‍

ആലപ്പുഴ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ നേരത്തെ കുഴപ്പമുണ്ടാക്കിയ ആനയാണെങ്കിൽ അതിനെ എഴുന്നള്ളിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മന്ത്രി...

കുഴപ്പക്കാരനെങ്കില്‍ ആനയെ എഴുന്നള്ളിക്കരുത്: ജി.സുധാകരന്‍

ആലപ്പുഴ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ നേരത്തെ കുഴപ്പമുണ്ടാക്കിയ ആനയാണെങ്കിൽ അതിനെ എഴുന്നള്ളിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മന്ത്രി ജി.സുധാകരൻ. ഇളക്കമുള്ള ആനയാണെങ്കിൽ ജനക്കൂട്ടത്തിലേക്ക് വിടരുത്. പൊതുജനത്തിന്റെ സുരക്ഷയാണ് പ്രധാനം. നിയമപ്രകാരം മാത്രമേ ആനയെ പങ്കെടുപ്പിക്കാൻ പറ്റൂ എന്നും അതിന്റെ പൂർണ്ണ അധികാരം ജില്ലാ കളക്ടർക്കാണെന്നും ജി. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിയമാനുസരണമാണ് ഉൽസവത്തിനും കാര്യങ്ങൾ നടക്കേണ്ടത്. ക്രമസമാധാനപാലനം അതിൽ പ്രധാനപ്പെട്ടതാണ്. അപകടം ഉണ്ടാവാതെ നോക്കേണ്ടത് ജില്ലാ കലക്ടറുടെ ചുമതലയാണ്. നിയമപ്രകാരം മാത്രമേ ആനയെ ഉൽസവത്തിൽ പങ്കെടുപ്പിക്കാൻ പറ്റൂ. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നും അനാവശ്യ വാശികാട്ടി പൊതുജനത്തിന് അപകടം വരുത്തുന്ന ഒന്നും ആരും ചെയ്യരുതെന്നും ജി. സുധാകരൻ പറഞ്ഞു.

Read More >>