ഇതാണ് മാധവൻകുട്ടി അതാണ് നാരായണൻകുട്ടി, കോഴി 'ചങ്കുകളെ'പരിചയപ്പെടുത്തി ഉണ്ണി മുകുന്ദൻ

സാമൂഹ്യമാദ്ധ്യമത്തിൽ സജീവ സാന്നിദ്ധ്യമായ ഉണ്ണിമുകുന്ദൻ ആരാധകരുടെ ചോദ്യങ്ങൾക്കും കമന്റുകൾക്കും മറുപടി നൽകാറുണ്ട്.

ഇതാണ് മാധവൻകുട്ടി അതാണ് നാരായണൻകുട്ടി, കോഴി ചങ്കുകളെപരിചയപ്പെടുത്തി ഉണ്ണി മുകുന്ദൻ

മലയാളത്തിലെ മസിലളിയൻ എന്ന് ആരാധകർ വിളിക്കുന്ന പ്രിയതാരം ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. വീട്ടിലുള്ള രണ്ട് കോഴികളെ പരിചയപ്പെടുത്തിക്കൊണ്ടാണ് താരത്തിന്റെ പുതിയ പോസ്റ്റ്. മാധവൻ കുട്ടി, നാരായണൻ കുട്ടി എന്നു പേരുകളുള്ള രണ്ടു കോഴികളേയും കൈയ്യിൽ പിടിച്ചുള്ള ചിത്രത്തിനൊപ്പം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും ഉണ്ണി പറയുന്നു.

ഇതിനകം പോസ്റ്റിന് നിരവധി കമന്റുകളും പ്രതികരണങ്ങളും വന്നു.സാമൂഹ്യമാദ്ധ്യമത്തിൽ സജീവ സാന്നിദ്ധ്യമായ ഉണ്ണിമുകുന്ദൻ ആരാധകരുടെ ചോദ്യങ്ങൾക്കും കമന്റുകൾക്കും മറുപടി നൽകാറുണ്ട്.

Read More >>