രാത്രി 'ഡിന്നറി'നായി നിർബന്ധിക്കും; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തി റിച്ച ഛദ്ദ

ബോളിവുഡില്‍ തന്റെ തുടക്കകാലത്ത് 6000 രൂപയായിരുന്നു വരുമാനമെന്നും ഇത് വാടകയ്ക്ക് പോലും തികയില്ലായിരുന്നുവെന്നും നടി പറഞ്ഞു.

രാത്രി

തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം റിച്ച ഛദ്ദ. പിങ്ക്‌വില്ലയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. തൻെറ കരിയറിൻെറ ആദ്യ കാലത്തു തുടങ്ങി ഒരു അറിയപ്പെടുന്ന നടിയായിട്ടുകൂടി പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും നടി പറഞ്ഞു.

ഒരിക്കൽ തൻെറ അങ്കിൾ കൂടെയുണ്ടായിരുന്നിട്ടു കൂടി മുറിയിൽ വെച്ച് ഒരാൾ ഇത്തരത്തിൽ പെരുമാറിയെന്നും റിച്ച പറഞ്ഞു. കരിയറിന്റെ തുടക്കക്കാലത്ത് രാത്രി 'ഡിന്നറിന്' പോകാമെന്ന് പറഞ്ഞ് സിനിമാ രംഗത്തുള്ളവര്‍ തന്നെ സമീപിക്കുമായിരുന്നെന്നും എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കി മാറി നിൽക്കാറാണ് പതിവെന്നും റിച്ച പറയുന്നു.

രാത്രി 'ഡിന്നറിന്' പോകാമെന്ന് പറഞ്ഞ് സമീപിക്കുമായിരുന്നു. 10.30-11 ഈ സമയമായാലും ചിലർ നിർബന്ധിക്കും. അവരുടെ യഥാര്‍ഥ ഉദ്ദേശം മനസിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവ്. അറിയപ്പെടുന്ന താരമായി മാറിയിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ 'ഡിന്നറിന്' പോകാഞ്ഞതിനാല്‍ പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിച്ച പ്രതികരിച്ചു. ബോളിവുഡില്‍ തന്റെ തുടക്കകാലത്ത് 6000 രൂപയായിരുന്നു വരുമാനമെന്നും ഇത് വാടകയ്ക്ക് പോലും തികയില്ലായിരുന്നുവെന്നും നടി പറഞ്ഞു.

പണത്തിനായി ബി-ഗ്രേഡ് സിനിമകളുടെ റിവ്യൂ എഴുതിയിരുന്നതായും നടി വെളിപ്പെടുത്തി. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത പങ്കയാണ് റിച്ചയുടെ പുതിയ ചിത്രം. കങ്കണയോടോപ്പം പ്രധാന വേഷത്തിലാവും റിച്ചയെത്തുക. ചിത്രം 2020 ജനുവരി 24 ന് റിലീസ് ചെയ്യും. അവസാനമായി ആര്‍ട്ടിക്കിള്‍ 375ല്‍ അക്ഷയ്കുമാറിനോടൊപ്പമാണ് റിച്ച ചദ്ദ അഭിനയിച്ചത്.

Read More >>