വീരചരിതങ്ങളിൽ നിന്നൊരേട്; പൃഥിയും ടൊവിനോയും ഒന്നിക്കുന്ന 'കറാച്ചി 81', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ'യുടെ നിർണായ ദൗത്യമേറ്റെടുത്ത ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ടൊവിനോ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കും

വീരചരിതങ്ങളിൽ നിന്നൊരേട്; പൃഥിയും ടൊവിനോയും ഒന്നിക്കുന്ന

പൃഥിരാജ് സുകുമാരനും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം 'കറാച്ചി 81 'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കെ. എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

ദേശക്കൂറിന്റെ അടഞ്ഞ അകങ്ങളിൽ മാത്രം അടക്കം പറഞ്ഞു പോരുന്ന വീരചരിതങ്ങളിൽ നിന്നൊരേട് എന്നാണ് പോസ്റ്റർ പുറത്തുവിട്ട് ടൊവിനോ കുറിച്ചത്.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ'യുടെ നിർണായ ദൗത്യമേറ്റെടുത്ത ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ടൊവിനോ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കും.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.2020 നവംബർ-ഡിസംബർ മാസങ്ങളിൽ ചിത്രീകരണം തുടങ്ങിയേക്കും. സുജിത് വാസുദേവാണ് ഛായാഗ്രഹണം. മഹേഷ് നാരായണൻ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കും.കെ എസ് ബാവയും അൻവർ ഹുസൈനും ചേർന്നാണ് തിരക്കഥ.

Next Story
Read More >>