കടലിന് നടുവില്‍ ഊഞ്ഞാലാടി പരിണിതി; ചിത്രങ്ങൾ വെെറൽ

തന്റെ രണ്ടാമത്തെ വീടാണ് മാലിദ്വീപ് എന്നാണ് പരിണിതി കുറിക്കുന്നത്. ഒരു സമുദ്രത്തെ എനിക്കു തന്നാല്‍ താന്‍ സന്തോഷവതിയാകുമെന്നും താരം പറയുന്നു.

കടലിന് നടുവില്‍ ഊഞ്ഞാലാടി പരിണിതി; ചിത്രങ്ങൾ വെെറൽ

ബോളിവുഡിൽ നിറയെ ആരാധകരുള്ള നടിയാണ് പരിണിതി ചോപ്ര. തൻെറ വിശേഷങ്ങളും മറ്റും നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. സിനിമയിൽ നിന്നും അവധിയെടുത്ത് അവധി ആഘോഷത്തിലാണ് താരമിപ്പോൾ. മാലിദ്വീപാണ് താരം വെക്കേഷനായി തെരഞ്ഞെടുത്തത്.

മാലിദ്വീപില്‍ നിന്നുള്ള നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. കടലിന് നടുക്കുള്ള ഊഞ്ഞാലില്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ് പരിണിതി. ബ്ലാക്ക് സ്വിംസ്യൂട്ടും കൂളിങ് ഗ്ലാസും ധരിച്ച് വളരെ കൂളായി ഊഞ്ഞാലാടുകയാണ് താരം. 'കടലിന് നടുവിലായി ഊഞ്ഞാലോ? തീര്‍ച്ചയായും' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

തന്റെ രണ്ടാമത്തെ വീടാണ് മാലിദ്വീപ് എന്നാണ് പരിണിതി കുറിക്കുന്നത്. ഒരു സമുദ്രത്തെ എനിക്കു തന്നാല്‍ താന്‍ സന്തോഷവതിയാകുമെന്നും താരം പറയുന്നു. അതിനിടെ ആഗോളതാപനം കാരണമാണ് ഊഞ്ഞാല്‍ കടലില്‍ മുങ്ങിപ്പോയത് എന്നാണ് ചിലർ പറയുന്നത്. ഓസ്ട്രിയയിലെ വെക്കേഷന് പിന്നാലെയാണ് താരം മാലിദ്വീപില്‍ എത്തിയത്.

Next Story
Read More >>