തെന്നിന്ത്യയില്‍ ഇത് ത്രില്ലറുകളുടെ കാലം; ' സൈക്കോ' കാണാൻ മനക്കട്ടി വേണം; ' എ 'സർട്ടിഫിക്കറ്റുമായി മിഷ്കിൻ ചിത്രം

ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങൾ നിറഞ്ഞ സിനിമ എന്ന ടാ​ഗ് ലൈനിലാണ് ചിത്രം എത്തുന്നത്.

തെന്നിന്ത്യയില്‍ ഇത് ത്രില്ലറുകളുടെ കാലം;

തെന്നിന്ത്യയില്‍ ഇത് ത്രില്ലറുകളുടെ കാലമാണ്. 2018 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസനും 2020 മോളിവുഡ് പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രമായ അഞ്ചാംപാതിരയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ചിത്രങ്ങളാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴി തെന്നിന്ത്യൻ മറ്റൊരു ത്രില്ലർ ചിത്രം ഒരുങ്ങുകയാണ്.

മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൈക്കോ എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങൾ നിറഞ്ഞ സിനിമ എന്ന ടാ​ഗ് ലൈനിലാണ് ചിത്രം എത്തുന്നത്. സിനിമയിലെ ഒരു രംഗങ്ങൾക്കുപോലും സെൻസര്‍ ബോർഡ് കത്രികവച്ചിട്ടില്ല. എന്നാൽ അശ്ലീല വാക്കുകൾ ഉള്ള നാല് ഡയലോഗുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. അതിനാൽ സംവിധായകൻ ഉദ്ദേശിച്ചപോലെതന്നെയാവും സൈക്കോ പ്രേക്ഷകരുടെ മുന്നിലെത്തുക.

ജനുവരി 24 ന് റിലീസിനെത്തുന്ന ചിത്രത്തിന് എ സർട്ടി ഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ബുദ്ദിസ്റ്റ് കഥയായ അംഗുലിമാലയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മിഷ്കിൻ ഈ സൈക്കളോജിക്കൽ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. അംഗുലിമാല എന്നാൽ മനുഷ്യവിരലുകൾ കൊണ്ട് ഉണ്ടാക്കിയ നെക്ലേസ് എന്നാണർഥം. ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഷ്കിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം പി.സി. ശ്രീറാം.

Next Story
Read More >>