ഡാ...ആദിവാസീ എന്നൊരുവിളി; അത്തരം തമാശകള്‍ ആസ്വദിക്കുന്നവര്‍ക്ക് മുഖം അടച്ചുള്ള അടിയാണ് ഉണ്ട- മുഥുന്‍ മാനുവല്‍

അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ടയെന്നും മിഥുന്‍ കുറിച്ചു.

ഡാ...ആദിവാസീ എന്നൊരുവിളി;  അത്തരം തമാശകള്‍ ആസ്വദിക്കുന്നവര്‍ക്ക് മുഖം അടച്ചുള്ള അടിയാണ് ഉണ്ട- മുഥുന്‍ മാനുവല്‍

തിയ്യേറ്ററില്‍ തകര്‍ത്തോടുന്ന മമ്മൂട്ടി ചിത്രം 'ഉണ്ട'യ്ക്ക് അഭിനന്ദനുവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

'നിങ്ങള്‍ ഇപ്പഴും വള്ളിയില്‍ തൂങ്ങിയാ നടക്കുന്നേ.. കൂടെ 'ഡാ..ആദിവാസീ' എന്നൊരു വിളിയും... സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളില്‍ ജോലിയും മറ്റുമായി എത്തിയ കാലങ്ങളില്‍ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ്. നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കും അവ പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ടയെന്ന് മിഥുന്‍ ഫേസ്ബുക്കുല്‍ കുറിച്ചു.

അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ടയെന്നും മിഥുന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

'നിങ്ങള് ഇപ്പഴും വള്ളിയില്‍ തൂങ്ങിയാ നടക്കുന്നേ..??'' കൂടെ 'ഡാ..ആദിവാസീ' എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളില്‍ ജോലിയും മറ്റുമായി എത്തിയ കാലങ്ങളില്‍ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് .. അത്തരം ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കും അവ പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട. സ്വന്തം നാട്ടില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങള്‍ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ട.. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്നു ഉണ്ട..ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനില്‍ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേര്‍സാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കന്‍ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്മാന്‍ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി .. Congrats team UNDA..- It's a daring,flawless film..-

വാല്‍ക്കഷ്ണം : ടാര്‍സനും മൗഗ്ലിയും ഒക്കെ വള്ളിയില്‍ തൂങ്ങി നടന്നാണ് സാര്‍ ലോക സാഹിത്യ - ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങള്‍ ആയത്...????????????


Read More >>