സൂപ്പര്‍സ്റ്റാറിൻെറ നായികയായി മഞ്ജു വാര്യര്‍; ആകാംക്ഷയോടെ ആരാധകര്‍

തമിഴിലെ ആദ്യ ചിത്രമായ അസുരനിലെ മികച്ച പ്രകടനത്തിന് വലിയ അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൂപ്പര്‍സ്റ്റാറിൻെറ നായികയായി മഞ്ജു വാര്യര്‍; ആകാംക്ഷയോടെ ആരാധകര്‍

ഇക്കൊല്ലത്തെ വിജയ സിനിമകളിലെ നായികയായി തിളങ്ങുകയാണ് മലയാളത്തിൻെറ സ്വന്തം നായിക മഞ്ജു വാര്യര്‍. തമിഴിലെ ആദ്യ ചിത്രമായ അസുരനിലെ മികച്ച പ്രകടനത്തിന് വലിയ അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനു പിന്നാലെ രണ്ടാമത്തെ തമിഴ് ചിത്രത്തിൽ മഞ്ജുവെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയാവാനൊരുങ്ങുകയാണ് മഞ്ജു. ദര്‍ബാറിന് ശേഷമുളള തലൈവര്‍ 168 എന്ന ചിത്രത്തിലേക്കാണ് നായികയായി മഞ്ജു വാര്യരുടെ പേര് പറഞ്ഞ് കേള്‍ക്കുന്നത്.

അജിത്തിന്റെ വിശ്വാസത്തിന് ശേഷം സിരുത്തെെ ശിവയാണ് രജനിയുടെ പുതിയ സിനിമയുമായി എത്തുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും രജനിയുടെ തലൈവര്‍ 168 എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

Read More >>