കരിക്കിന്റെ തേരാപാര സിനിമയാകുന്നു; മോഷൻ പോസ്റ്റർ പുറത്തുവിട്ടു

അടുത്ത വർഷം ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് സൂചന

കരിക്കിന്റെ തേരാപാര സിനിമയാകുന്നു; മോഷൻ പോസ്റ്റർ പുറത്തുവിട്ടു

സാമൂഹ്യമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ സെൻസേഷനാണ് കരിക്ക് ടീം. ഇവരുടെ വീഡിയോ കാണാൻ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചുകൊണ്ട് ഒരു സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് കരിക്ക് ടീം.

വമ്പൻ ഹിറ്റായി മാറിയ അവരുടെ വെബ് സീരീസ് തേരാപാര സിനിമയാവുകയാണ്. മോഷൻ പോസ്റ്റർ പുറത്തുവിട്ടാണ് കരിക്ക് ടീം സന്തോഷം പങ്കുവെച്ചത്. കരിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. തേരാ പാര എന്നു തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

കരിക്ക് ഷോ റണ്ണർ നിഖിൽ പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സുനിൽ കാർത്തികേയനാണ് ഛായാഗ്രാഹണം. സംഗീതം പി.എസ് ഹരി. ആരാധകരുടെ പ്രിയപ്പെട്ട ലോലനേയും ശംഭുവിനേയും ജോർജിനേയുമെല്ലാം ചിത്രത്തിൽ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് സൂചന.


Read More >>