നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി

മ്യൂസിക് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി ശ്രദ്ധ നേടിയ അമൃത, ഷോയില്‍ അതിഥിയായി എത്തിയ ബാലയുമായി പ്രണയത്തിലാവുകയും തുടർന്ന് 2010ൽ വിവാഹിതരാവുകയുമായിരുന്നു.

നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി

നടന്‍ ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. എറണാകുളം ജില്ലാ കുടുംബ കോടതിയിലാണ് ഇതുസംബന്ധിച്ച നിയമ നടപടകൾ പൂർത്തിയായത്. ഏഴു വയസുള്ള ഏകമകള്‍ അവന്തികയെ അമ്മയ്‌ക്കൊപ്പം വിടാനാണ് കോടതിയിൽ ഇവര്‍ തമ്മില്‍ ധാരണയായിലെത്തിയത്.

ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് ഒപ്പവും അമൃത കുടുംബത്തിനുമൊപ്പവുമാണ് കോടതിയില്‍ എത്തിയത്. മ്യൂസിക് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി ശ്രദ്ധ നേടിയ അമൃത, ഷോയില്‍ അതിഥിയായി എത്തിയ ബാലയുമായി പ്രണയത്തിലാവുകയും തുടർന്ന് 2010ൽ വിവാഹിതരാവുകയുമായിരുന്നു. 2012ലാണ് മകൾ ജനിക്കുന്നത്.

2016 മുതല്‍ക്കാണ് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കാനാരംഭിച്ചത്. അന്നുമുതല്‍ക്ക് തന്നെ മകൾ അവന്തിക അമൃതയ്‌ക്കൊപ്പമാണ്. കുട്ടിയുടെ പിറന്നാൾ ദിനത്തിൽ അമൃത പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ബാലയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം സജീവമാണ് അമൃത.

Next Story
Read More >>