ഓ, ആഴമേറിയ ഗുരോ

പി.എ.നാസിമുദ്ദീന്‍ എന്ന കവിയുടെ ജന്മദേശം കൊടുങ്ങല്ലൂരാണു. മതസാഹോദര്യത്തിനു ചരിത്രത്തിലും കീര്‍ത്തി കേട്ട മുസ് രിസ്. ഈ ദേശത്തിന്റെ വര്‍ത്തമാന ചരിത്രത്തില്‍ പ്രവാചകസ്വരം പുറപ്പെടുവിച്ച വ്യക്തിത്വമാണു കഴിഞ്ഞ ദിവസം അന്തരിച്ച ടി എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റേത്. കവിയുടെ ഗുരുവും സഹയാത്രികനുമായിരുന്നു ടി എന്‍ ജോയ്. ഇപ്പോള്‍ കോഴിക്കോടുള്ള കവി , കൊടുങ്ങല്ലൂര്‍ കാലത്ത് തന്നെ ടി എന്‍ ജോയിയെക്കുറിച്ച് , പ്രവാചകന്‍ എന്ന കവിത എഴുതിയിരുന്നു. പി. എ നാസിമുദ്ദീന്‍ തത്സമയം. ടി.എന്‍.ജോയി, കവിത, കൊടുങ്ങല്ലൂര്‍...

ഓ, ആഴമേറിയ ഗുരോപി.എ.നാസിമുദ്ദീന്‍. പടം. അസീസ് തരുവണ

കോഴിക്കോട് :

പട്ടണത്തില്‍ നിന്നു പോരും വഴി വായിക്കാനൊരു മാസിക തേടി പീടികയെല്ലാം കേറി.

ഒന്നും കിട്ടാതെ ഒരു കല്ലെടുത്ത് കീശയിലിട്ടു.

വീട്ടിലെത്തിയ ഉടനേ അതു നിവര്‍ത്തി വായിക്കാനാരംഭിച്ചു.


പേരറിയാത്ത അനേകരുടെ കാല്പ്പാടുകള്‍

ഒരു ജ്ഞാനിയുടെ, ഒരു ജിപ്സിയുടെ

ഞാനതിനെ തൊട്ട ആദ്യത്തെ നിമിഷം മുന്പേ പോയ

പാദങ്ങളുടെ ഇളം ചൂട്

വിരല്‍ തുമ്പിന്റെ മുകളിലോട്ട് പാഞ്ഞു.


ആദിയില്‍ ഭൂമിയുടെ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍

ആഴത്തിന്റെ ഒരു പുളപ്പും പേറി ഒളിച്ചോടി ഇരുട്ടും വെളിച്ചവും

കുടിച്ചു കുടിച്ചു മടുത്ത ആ കൊച്ചുകഷ്ണം കല്ല്

എന്നെ എവിടെയൊക്കെയോ നയിച്ചു.


എങ്ങും മുട്ടാതെ കമ്പളിപ്പിക്കുന്ന പാതകളും

അതിലൂടെ നടക്കുന്ന വഴിപോക്കരും

എന്റെ രാത്രിയില്‍ നിറഞ്ഞു.


പെട്ടെന്ന് നോക്കുന്നവനെയും പശ്ചാത്തലത്തിലേയ്ക്ക്

ഉള്‍പ്പെടുത്തുന്ന

ഒരു ഭ്രമാത്മക ചിത്രം പോലെ

പ്രപഞ്ചം എനിക്കുചുറ്റും വര്‍ത്തിച്ച ഒരു നിമിഷം,

ഞാനാ കല്ല് ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.

കല്ല്

പി.എ.നാസിമുദ്ദീൻ

കല്ലെഴുതിയ കവിയെ കോഴിക്കോട് വച്ച് കണ്ടുമുട്ടുമ്പോള്‍ കഴിഞ്ഞ ദിവസം അന്തരിച്ച ടി എന്‍ ജോയിയായിരുന്നു വര്‍ത്തമാനത്തില്‍ നിറയെ. സഹയാത്രികനും നാട്ടുകാരനുമായ ടി എന്‍ ജോയി എന്ന നജ്മല്‍ ബാബുവിന്റെ മരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും കവിയെ മാനസികമായും ശാരീരികമായും ഉലച്ചിരുന്നു. കവി പി എ നാസിമുദ്ദീന്‍ തത്സമയം. ടി എന്‍ ജോയ്, കൊടുങ്ങല്ലൂര്‍, കവിത...


ഈ ലേഖകന്‍ , 2013 ല്‍ കവിയെക്കുറിച്ച് എഴുതിയ ചെറുകുറിപ്പ്

മാര്‍ത്തോമാ നഗറിലെ പ്രതിമകള്‍ - നാസിമുദ്ദീന്റെ കവിതകളെക്കുറിച്ച് ജി.ഉഷാകുമാരി ബ്ലോഗില്‍ എഴുതിയ ലേഖനം


Read More >>