മദ്യപാനിയാക്കാനുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു; പൊലീസില്‍ പരാതി നല്‍കും: ടി സിദ്ദിഖ്

ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ചിരിയാണ് തോന്നുന്നത്.

മദ്യപാനിയാക്കാനുള്ള  കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു; പൊലീസില്‍ പരാതി നല്‍കും: ടി സിദ്ദിഖ്

കോഴിക്കോട് ഡി.സിസി അദ്ധ്യക്ഷൻ ടി. സിദ്ധിഖ് ദുബായില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മദ്യപിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണത്തെ തള്ളി ടി. സിദ്ധിഖ്. കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചു എന്ന പ്രചാരണമാണ് നടക്കുന്നത്. ഇത് ദുഷ്പ്രചാരണമാണെന്നും ഇത് നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ദിഖ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ചിരിയാണ് തോന്നുന്നത്. 20-ാം തീയതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സന്ദര്‍ശനം നടത്തിയത്. മദ്യപിക്കില്ലെന്നുള്ളത് ജീവിതനിഷ്ഠയാണ്.

മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഞാന്‍ മദ്യപാനിയാണെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം നല്‍കുന്നു. ഇത്തരക്കാരോട് സഹതാപമാണുള്ളത്. കുടുംബത്തോടൊപ്പമുള്ള യാത്രയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് വല്ലാത്ത തൊലിക്കട്ടിയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

Read More >>