ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ അഫീൽ ജോൺസൺ മരിച്ചു

ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിയാണ്. മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ മൂന്ന് ആഴ്ചയോളം ചികിത്സയിലായിരുന്നു.

ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ അഫീൽ ജോൺസൺ മരിച്ചു

സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു ഗുരുതര പരുക്കേറ്റ വിദ്യാർഥി മരിച്ചു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലാ സെന്റ്​​​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസൺ(17) മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിയാണ്. മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ മൂന്ന് ആഴ്ചയോളം ചികിത്സയിലായിരുന്നു. പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍.

സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ കേസെടുത്തത്. അപകടത്തെ തുടര്‍ന്ന് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങളും മാറ്റിവെച്ചിരുന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ഞ്ചം​ഗ സ​മി​തി​യെ​യും നിയോഗിച്ചിരുന്നു.

Next Story
Read More >>