ശബരിമല: തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധന

ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകര വിളക്ക് ഉത്സവ കാലത്തെ നടവരവ് 234 കോടി രൂപയാണ്.

ശബരിമല: തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധന

ശബരിമലയിലെ കഴിഞ്ഞ തീർത്ഥാടനകാലത്ത് ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർദ്ധനവെന്ന് കണക്കുകൾ. മിക്ക ദിവസങ്ങളിലും ലക്ഷത്തിന് മുകളിൽ ഭക്തർ ക്ഷേത്ര ദർശനം നടത്തിയതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകര വിളക്ക് ഉത്സവ കാലത്തെ നടവരവ് 234 കോടി രൂപയാണ്.

തുടർന്നുള്ള ദിവസങ്ങളടക്കം അന്തിമ കണക്കിൽ നടവരവ് തുക ഇതിലും ഉയരും. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തി നിന്നിരുന്ന സീസണിൽ ഇത് 167 കോടിയായിരുന്നു. അതിൻെറ മുന്നത്തെ വർഷം (2017-18) വരുമാനം 260കോടിയായിരുന്നു.

അതേസമയം ​ഗതാ​ഗത നിയന്ത്രണവുമായി ബന്ധപ്പെട്ട ചില പാളിച്ചകളൊഴിച്ചാൽ ഈ സീസണിൽ മറ്റ് വലിയ വിവാദങ്ങളൊന്നും സന്നിധാനത്ത് ഉണ്ടായില്ല. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തീർഥാടന കാലത്ത് നടത്തിയ പരാമർശങ്ങളും ശബരിമലയിലെ ആശങ്കകൾ അകറ്റി.

Read More >>