പൈനാപ്പിള്‍ വില റെക്കോഡിലേക്ക്

കേരളത്തിലെ ഏക പൈനാപ്പിള്‍ വിപണന കേന്ദ്രമായ വാഴക്കുളം മാര്‍ക്കറ്റില്‍ പഴുത്ത പൈനാപ്പിളിന് കിലോ ഗ്രാമിന് 50 രൂപയായി വില ഉയര്‍ന്നിട്ടുണ്ട്.

പൈനാപ്പിള്‍ വില റെക്കോഡിലേക്ക്

തൊടുപുഴ: പൈനാപ്പിള്‍ വില റെക്കോഡിലേക്ക്. കേരളത്തിലെ ഏക പൈനാപ്പിള്‍ വിപണന കേന്ദ്രമായ വാഴക്കുളം മാര്‍ക്കറ്റില്‍ പഴുത്ത പൈനാപ്പിളിന് കിലോ ഗ്രാമിന് 50 രൂപയായി വില ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് പൈനാപ്പിള്‍ കൃഷിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയാണിതെന്നാണ് കര്‍ഷകര്‍ പറയുന്നത്.പച്ച പൈനാപ്പിളിന് കിലോയ്ക്ക് 40 രൂപയായിരുന്നു. റമദാന്‍ നോമ്പുകാലത്താണ് പൈനാപ്പിളിന് കൂടുതല്‍ വില ലഭിക്കുക.

ഇത്തവണ ഇത് 60-65 രൂപവരെയായി ഉയരുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കഴിഞ്ഞമാസം പഴുത്ത പൈനാപ്പിളിന് കിലോയ്ക്ക് 35 രൂപയായിരുന്നു വില. പൈനാപ്പിളിന്റെ ലഭ്യതക്കുറവാണ് വില ഉയരാന്‍ കാരണം. കടുത്ത വേനല്‍ വിളവിനെ കാര്യമായി ബാധിക്കുകയും ചെയ്തു. വിലകൂടിയ സാഹചര്യത്തില്‍ വാഴക്കുളത്തു നിന്നും കൂടുതല്‍ ലോഡുകള്‍ അന്യസംസ്ഥാനത്തേക്ക് കൊണ്ടുപോയിത്തുടങ്ങി. നിലവില്‍ 60 ലാഡ് പൈനാപ്പിളാണ് ഒരുദിവസം വാഴക്കുളത്ത് എത്തുന്നത്. വരുംദിവസങ്ങളില്‍ ഇത് 150 വരെയായി ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.

Next Story
Read More >>