'മുസ്‌ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്‌ലിം തീവ്രവാദം വളരാത്തത്': ജോയ് മാത്യു

മുസ്‌ലിം ലീഗ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന കേരളം ഇങ്ങനെയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്‌ലിം തീവ്രവാദം വളരാത്തതെന്ന് നടന്‍ ജോയ് മാത്യു. മുസ്‌ലിം ലീഗ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന കേരളം ഇങ്ങനെയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഖഫി തങ്ങളും സിഎച്ചും പടുത്തുയര്‍ത്തിയ ലീഗ് ഉള്ളതുകൊണ്ടാണ് മുസ്‌ലിം തീവ്രവാദികള്‍ക്കു വേരുറയ്ക്കാന്‍ കഴിയാതിരുന്നത്. മുസ്‌ലിം ലീഗും കോൺഗ്രസ്സും 4 തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ വേദിയില്‍ ഉപവാസമിരിക്കുന്ന എം.കെ മുനീര്‍ എംഎല്‍എ യ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയതായിരുന്നു ജോയ് മാത്യു. എന്‍.പി.ആറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Next Story
Read More >>