'തിഹാര്‍ ജയിലില്‍ ലൈംഗിക അതിക്രമത്തിന് ഇരയായി': നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ്

ഈ വിഷയത്തില്‍ രാഷ്ട്രപതി മനസ്സിരുത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മുകേഷ് സിംഗ് തിഹാര്‍ ജയിലില്‍ ലൈംഗീകാതിക്രമണത്തിന് ഇരയായിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടുന്ന രേഖ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണിക്കണമെന്ന ആവശ്യം കോടതി തള്ളി.

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ലൈംഗീക അതിക്രമത്തിന് ഇരയാകേണ്ടിവന്നുവെന്ന് നിര്‍ഭയ ബലാത്സംഗ-കൊലപാതക കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗ്. ലൈംഗീകാതിക്രമണത്തിന് ഇരയാതും മര്‍ദനമേറ്റതുമൊക്കെ വ്യക്തമാക്കി രേഖാമൂലം നല്‍കിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചു കൊടുത്തില്ല. അതിനാലാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. ഇത് ഏകപക്ഷീയവും വിശ്വാസത്തിന്റെ ലംഘനവുമാണെന്നും മുകേഷ് സിംഗന്റെ വക്കീലായ അഞ്ജന പ്രകാശ് ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തില്‍ രാഷ്ട്രപതി മനസ്സിരുത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മുകേഷ് സിംഗ് തിഹാര്‍ ജയിലില്‍ ലൈംഗീകാതിക്രമണത്തിന് ഇരയായിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടുന്ന രേഖ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണിക്കണമെന്ന ആവശ്യം കോടതി തള്ളി. രാഷ്ട്രപതി എല്ലാ രേഖകളും പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ജഡ്ജി അശോക് ഭൂഷണ്‍ ചോദിച്ചു. ഈ രേഖകള്‍ രാഷ്ട്രപതിയുടെ മുന്‍പില്‍ സമര്‍പ്പിച്ചില്ലെന്നും അദ്ദേഹം മനസ്സിരുത്തിയില്ലെന്നും എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. എന്നാല്‍, ജയിലില്‍ ദുരനുഭവങ്ങള്‍ ഉണ്ടായി എന്ന കാരണത്താല്‍ കേസിലെ ദയാഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടാക്കാന്‍ തക്കതായ കാരണമാകുന്നില്ലെന്ന് പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.

Next Story
Read More >>