എന്‍ജിനീയറിങ്: ബുധനാഴ്ചത്തെ സ്‌പോട്ട് അഡ്മിഷന്‍ 27 ലേക്ക്

കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് പ്രഫഷണല്‍ കോഴ്‌സ് പ്രവേശന നടപടികള്‍ക്ക് കോടതി സാവകാശം അനുവദിച്ചിരുന്നു.

എന്‍ജിനീയറിങ്: ബുധനാഴ്ചത്തെ സ്‌പോട്ട് അഡ്മിഷന്‍ 27 ലേക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളില്‍ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് നാളെ (ബുധന്‍) നടത്താനിരുന്ന സ്‌പോട് അഡ്മിഷന്‍ 27ലേക്ക് മാറ്റി. കോടതി അനുമതിയില്ലാതെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാളത്തെ സ്‌പോട്ട് അഡ്മിഷന്‍ മാറ്റിയത്. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുക.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍/ എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനം ആഗസ്റ്റ് 15നകം അവസാനിപ്പിക്കണം. കേരളത്തിലെ പ്രളയത്തിന്റെ സാഹചര്യത്തില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്താന്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 27നകം സുപ്രീംകോടതിയുടെ അനുമതി നേടിയെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് പ്രഫഷണല്‍ കോഴ്‌സ് പ്രവേശന നടപടികള്‍ക്ക് കോടതി സാവകാശം അനുവദിച്ചിരുന്നു.

ഒമ്പത് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലും മൂന്ന് എയ്ഡഡ് കോളജുകളിലുമായി മുന്നൂറില്‍ അധികം ബി.ടെക് സീറ്റുകള്‍ ഒഴിവുണ്ട്. ഇതിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്.

Next Story
Read More >>