സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു

വൈശാഖ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു

സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു. കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. വൈശാഖ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ കുടുംബവും വണ്ടിയിലുണ്ടായിരുന്നു.

വൈശാഖിന്റെ ഭാര്യയടക്കമുള്ളവരാണ് കാറിൽ ഉണ്ടായിരുന്നു. കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്നു ഇവർ. അപകടത്തിൽ ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടേയും പരിക്ക് ​ഗുരുതരമല്ല. പുലിമുരുകൻ, പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വൈശാഖ്.

Next Story
Read More >>