ബാലഭാസ്‌ക്കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ; ഫോറന്‍സിക് റിപോര്‍ട്ട് പുറത്ത്

120 കിലോമീറ്റര്‍ വേഗതയിലാണ് അര്‍ജുന്‍ വാഹനമോടിച്ചതെന്നാണ് പരിശോധനഫലത്തില്‍ പറയുന്നത്

ബാലഭാസ്‌ക്കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ; ഫോറന്‍സിക് റിപോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ബാലഭാസ്‌ക്കര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോറന്‍സിക് പരിശോധന ഫലത്തിലാണ് ഡ്രൈവിംഗ് സീറ്റിലിരുന്നത് അര്‍ജുനാണെന്നും അമിതവേഗമാണ് അപകടത്തിന് കാരണമെന്നും തെളിഞ്ഞത്.

120 കിലോമീറ്റര്‍ വേഗതയിലാണ് അര്‍ജുന്‍ വാഹനമോടിച്ചതെന്നാണ് പരിശോധനഫലത്തില്‍ പറയുന്നത്. അര്‍ജുന്‍ വാഹനമോടിച്ചത് കണ്ട സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. നിലവില്‍ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

Read More >>