ദുരിതാശ്വാസ നിധി : കെഎസ്എഫ്ഇ ജീവനക്കാര്‍ 1.16കോടി നല്‍കി

അവരുടെ ഒരു ദിവസത്തെ വേതനമായ 1.16 കോടി രൂപയുടെ ചെക്ക് കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൈമാറി.

ദുരിതാശ്വാസ നിധി : കെഎസ്എഫ്ഇ ജീവനക്കാര്‍ 1.16കോടി നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്എഫ്ഇ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നല്‍കി. കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെ 7000 ജീവനക്കാരാണ് സ്വമേധയാ മുന്നോട്ടുവന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങേകാന്‍ മാതൃകയായത്.

അവരുടെ ഒരു ദിവസത്തെ വേതനമായ 1.16 കോടി രൂപയുടെ ചെക്ക് കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൈമാറി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായതെല്ലാം ഇതിനകം ചെയ്‌തു വരുന്നുണ്ട്. ഈ കുടുംബങ്ങള്‍ തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളുമാണ് അത്യാവശ്യമായും വേണ്ടത്.

Read More >>