അര്‍ദ്ധ രാത്രിയില്‍ സുപ്രിം കോടതിക്കു മുന്നില്‍ സ്ത്രീകളുടെ സിഎഎ വിരുദ്ധ പ്രതിഷേധം

പൗരത്വ ഭേദഗതിക്കെതിരായ 144 ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം

അര്‍ദ്ധ രാത്രിയില്‍ സുപ്രിം കോടതിക്കു മുന്നില്‍ സ്ത്രീകളുടെ സിഎഎ വിരുദ്ധ പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിം കോടതി ഇന്നു പരിഗണിക്കാനിരിക്കെ അർദ്ധരാത്രിയിൽ കോടതിക്കു പുറത്ത് സ്ത്രീകളുടെ സിഎഎ വിരുദ്ധ പ്രതിഷേധം. സുപ്രിം കോടതിയുടെ പ്രധാന ഗേറ്റിന്റെ മുമ്പിലായാണ് പ്രതിഷേധക്കാർ നിരന്നത്. ഇവരെ പൊലീസ് പ്രതിഷേധ സ്ഥലത്തുനിന്നും നീക്കി. സംഭവത്തെ തുടര്‍ന്ന് കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതിക്കെതിരായ 144 ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. നിയമം ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജികൾ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാർ ആവശ്യവും കോടതി പരിഗണിക്കും

Next Story
Read More >>