ബംഗാള്‍ നേതാവിനോട് ക്ഷമ ചോദിച്ച് രാഹുല്‍ ഗാന്ധി

പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ചാറ്റര്‍ജിയെ അറിയിക്കാതെയാണ് സംസ്ഥാനമത്ത് പുനഃസംഘടന നടത്തിയത്. പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനായി സോമേന്ദ്രനാഥ് മിത്രയെയും കൊണ്ടുവന്നു. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം അറിയിപ്പൊന്നും നല്‍കിയില്ലെന്ന് ചാറ്റര്‍ജി വ്യക്തമാക്കിയിരുന്നു.

ബംഗാള്‍ നേതാവിനോട് ക്ഷമ ചോദിച്ച് രാഹുല്‍ ഗാന്ധി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ കോണ്‍ഗ്രസില്‍ ഈയിടെ നടന്ന പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടായതിനിടെ ക്ഷമ ചോദിച്ച് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബംഗാള്‍ കോണ്‍ഗ്രസിലെ അതികായകനും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന അഥിര്‍ രഞ്ജന്‍ ചാറ്റര്‍ജിക്കുണ്ടായ അമര്‍ഷത്തിലാണ് രാഹുലിന്റെ ക്ഷമ പറച്ചില്‍.

പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ചാറ്റര്‍ജിയെ അറിയിക്കാതെയാണ് സംസ്ഥാനമത്ത് പുനഃസംഘടന നടത്തിയത്. പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനായി സോമേന്ദ്രനാഥ് മിത്രയെയും കൊണ്ടുവന്നു. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം അറിയിപ്പൊന്നും നല്‍കിയില്ലെന്ന് ചാറ്റര്‍ജി വ്യക്തമാക്കിയിരുന്നു.

ഈയിടെ ബംഗാള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയോട് ചാറ്റര്‍ജി തന്റെ അമര്‍ഷം നേരിട്ട് വ്യക്തമാക്കി. ചാറ്റര്‍ജിയെ അറിയിക്കാതെ നടത്തിയ പുനഃസംഘടന നടത്തിയ രീതി തെറ്റാണെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. ചാറ്റര്‍ജിയോട് ഞാന്‍ ചോദിക്കുന്നു എന്ന് രാഹുല്‍ പറഞ്ഞു എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

2019ലെ പൊതു തെരഞ്ഞടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം പുനഃസംഘടിപ്പിച്ചത്. സോമേന്ദ്രനാഥ് മിത്രയെ പാര്‍ട്ടി തലപ്പത്ത് നിയമിച്ച് രഞ്ജന്‍ ചാറ്റര്‍ജിയെ ക്യാമ്പയിന്‍ കമ്മറ്റിയുടെ അദ്ധ്യക്ഷനാക്കിയും നിയമിച്ചിരുന്നു. വിവാദങ്ങള്‍ നടക്കുന്നതിനിടെ മുതിര്‍ന്ന നേതാവും എം.പിയുമായ ചാറ്റര്‍ജി ബി.ജെ.പി നേതാക്കളുമായി അടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Next Story
Read More >>