മോദി സാരിക്കു പിന്നാലെ പ്രിയങ്കാ ഗാന്ധി സാരിയും

ഫോട്ടോയ്ക്ക് പുറമേ പാര്‍ട്ടി ചിഹ്നവും സാരിയില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തന്ത്രങ്ങളുമായി വസ്ത്ര വിപണി. വിവിധ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ പ്രിന്റ് ചെയ്ത സാരികളാണ് നിലവിലെ ട്രെന്റ്. മോദിയുടെ ഫോട്ടോകള്‍ ആലേഖനം ചെയ്ത സാരികള്‍ കുറച്ച് ആഴ്ചകള്‍ക്ക് മുന്നേ വിപണിയിലെത്തിയിരുന്നു. അതിനു പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോട്ടോ പ്രിന്റ് ചെയ്ത സാരികള്‍ വിപണിയിലെത്തി. ഇവരുടെ ഫോട്ടോയ്ക്ക് പുറമേ പാര്‍ട്ടി ചിഹ്നവും സാരിയില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

1000-1500 രൂപയാണ് സാരികളുടെ വില. മോദി സാരികള്‍ക്ക് ഗുജറാത്ത്, തമിഴ്നാട്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടെന്നു സാരി മൊത്ത കച്ചവടക്കാര്‍ പറയുന്നു. പ്രിയങ്കാ സാരിക്ക് ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ആവശ്യക്കാരുള്ളത്

Read More >>