ചത്ത കുതിരയെ ചാട്ടാവാറു കൊണ്ടടിക്കുകയാണ് കോണ്‍ഗ്രസെന്ന് നിര്‍മ്മലാ സീതാരാമന്‍

റഫാല്‍ ഇടപാട് വിവാദത്തിലൂടെ സര്‍ക്കാരിനെതിരേ തിരിയാന്‍ കര, വ്യോമ സേനകളെ പ്രകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്‌

ചത്ത കുതിരയെ ചാട്ടാവാറു കൊണ്ടടിക്കുകയാണ് കോണ്‍ഗ്രസെന്ന് നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ചത്ത കുതിരയെ ചാട്ടാവാറു കൊണ്ട് അടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. റഫാല്‍ ഇടപാടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സഭയിലും കോടതിയിലും റഫാല്‍ ഇടപാട് സംബന്ധിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയിട്ടുള്ളതാണെന്ന് പറഞ്ഞ അവര്‍, റഫാല്‍ ഇടപാട് വിവാദത്തിലൂടെ സര്‍ക്കാരിനെതിരേ തിരിയാന്‍ കര, വ്യോമ സേനകളെ പ്രകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു. നിര്‍ഭാഗ്യകരവും അപകടകരവുമായ സംഗതിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ സോണിയാ ഗാന്ധി നടത്തിയ ഇടപെടലിനെ കുറിച്ച് ഒന്നും പറയാനില്ലെയെന്നും ബൊഫേഴ്സ് ആയുധ ഇടപാടിനെ പരോക്ഷമായി പരാമര്‍ശിച്ച് അവര്‍ ചോദിച്ചു.

Read More >>