നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും

നിര്‍ഭയുടെ അമ്മയയുടെ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്.

നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും

ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 22ന് രാവിലെ ഏഴുമണിക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്. നിര്‍ഭയുടെ അമ്മയയുടെ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കാനുള്ള കീഴ്‌കോടതിയുടെ ഉത്തരവ് കോടതി ശരിവെച്ചാണ് ഈ തീരുമാനത്തിലെത്തിയത്.

നീതിന്യായത്തിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതാണ് ഈ വിധിയെന്നും എന്റെ മകള്‍ക്ക് നീതി ലഭിച്ചെന്നും നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. പ്രതികള്‍ക്ക് മരണശിക്ഷ നല്‍കണമെന്ന് ഏഴുവര്‍ഷം മുന്‍പേ അവര്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. വധശിക്ഷ ലഭിച്ചതില്‍ മൂന്നു പേരാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നത്.

പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്യപ്പെടുകയും ക്രൂരമായി പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. പെണ്‍ക്കുട്ടി പിന്നീട് ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.കേസിലെ ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി.

Next Story
Read More >>